Wednesday, May 15, 2024
spot_img

ഡോ.ബി.അശോക് ഇനി കൃഷി വകുപ്പിൽ; നടപടി യൂണിയനുകളുമായുള്ള നിരന്തര തർക്കത്തെത്തുടർന്ന് , ഡോ.രാജൻ ഖൊബ്രഗഡേ കെഎസ്ഇബി ചെയര്‍മാനാകും

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാൻ തലപ്പത്ത് നിന്ന് ഡോ.ബി.അശോകിനെ മാറ്റി. അശോകിന് പകരം മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയര്‍മാനാവും. ബി.അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റി നിയമിച്ചിട്ടുള്ളത്. കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി സംഘർഷം ഉണ്ടാക്കിയ അശോകിന്റെ മാറ്റം സര്‍ക്കാരിന് വലിയ സമ്മര്‍ദ്ദം വലിയ സമ്മര്‍ദ്ദം മേലുണ്ടായിരുന്നു.

അശോകിനെ മാറ്റുന്നത് കെഎസ്ഇബി ചെയര്‍മാനായി നാളെ ഒരു വര്‍ഷം തികയ്ക്കാൻ ഇരിക്കെയാണ്. അശോകിനെതിരെ കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനകളും സിഐടിയു നേതൃത്വവും ശക്തമായ സമരവുമായി രംഗത്ത് വന്നപ്പോൾ മറുവശത്ത് ഐഎഎസ് അസോസിയേഷൻ അദ്ദേഹത്തിന് പിന്തുണ രേഖപ്പെടുത്തിയിരുന്നു. മുൻ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ തിരിഞ്ഞെങ്കിലും അദ്ദേഹത്തെ ഇതുവരെ സ‍ര്‍ക്കാര്‍ സംരക്ഷിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ആരോഗ്യവകുപ്പിൻ്റെ നിയന്ത്രണം നിര്‍വഹിച്ച വ്യക്തിയാണ് രാജൻ കോബ്രഗഡ. മൂന്നാഴ്ച മുൻപാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പിൽ ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്. ഈ സ്ഥലംമാറ്റത്തിൽ അദ്ദേഹം അതൃപ്തനാണെന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നു.

Related Articles

Latest Articles