Friday, September 25, 2026

കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നു; ‘ജൂനിയർ കുഞ്ചാക്കോ” പിറന്നതിന്റെ സന്തോഷം പങ്കുവെച്ചു കുഞ്ചാക്കോ ബോബൻ

നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്. ചാക്കോച്ചന്‍ തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോയുടെ വരവ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

2005 ഏപ്രില്‍ രണ്ടിനാണ് ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. കഴിഞ്ഞ ആഴ്ച്ചയായിരുന്നു പതിനാലാം വിവാഹവാര്‍ഷികാഘോഷം.

ഈ വിവാഹവാര്‍ഷികം നമുക്ക് ഏറെ സ്‌പെഷ്യലാണെന്നാണ് ഭാര്യയ്ക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് ചാക്കോച്ചന്‍ കുറിച്ചത്.

Related Articles

Latest Articles