Monday, May 6, 2024
spot_img

ബിബിസി യുടെ വിവാദ ഡോക്യുമെന്ററി പ്രദർശനം:
ജാമിയ മിലിയ വിദ്യാർഥി നേതാക്കൾ കരുതൽ തടവിൽ; ക്യാംപസിൽ വൻ പൊലീസ് സന്നാഹം

ദില്ലി ∙ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല ക്യാംപസിൽ സംഘർഷം. ഇടതുവിദ്യാർഥി സംഘടനയുടെ മൂന്ന് നേതാക്കളെ കരുതൽ തടങ്കലിന്റെ ഭാഗമായി പൊലീസ് തടഞ്ഞുവച്ചു. സർവകലാശാലയിലെ ക്ലാസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

സ്ഥലത്ത് വൻ പൊലീസ് സംഘം തമ്പടിച്ചിട്ടുണ്ട്. എസ്എഫ്ഐയാണ് ക്യാംപസിൽ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ക്യാംപസിൽ അനധികൃതമായി യാതൊരു കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരം ജെഎൻയുവിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനെത്തുടർന്നു സംഘർഷമുണ്ടായിരുന്നു.

Related Articles

Latest Articles