Wednesday, May 29, 2024
spot_img

ഇന്ത്യന്‍ താരങ്ങള്‍ക്ക് പുതിയ പരീക്ഷണം; ടീമില്‍ ഇടം വേണമെങ്കില്‍ ഇനി ഓടി വിയര്‍ക്കും

ദില്ലി: ഇന്ത്യന്‍ താരങ്ങളുടെ യോ യോ ടെസ്റ്റില്‍ മാറ്റവുമായി ബിസിസിഐ. 8.30 സെക്കന്റ് കൊണ്ട് രണ്ട് കിലോമീറ്റര്‍ ഓടിത്തീര്‍ക്കണമെന്നതാണ് പുതിയ നിയമം. താരങ്ങളുടെ കരുത്തും വേഗവും മനസിലാക്കുന്നതിനായാണ് ഇത്തരമൊരു രീതികൂടി യോയോ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബിസിസിഐയുമായി കരാറുള്ള കളിക്കാര്‍ക്കും, ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും യോ യോ ടെസ്റ്റ് പാസാവണം. 8 മിനിറ്റ് 15 സെക്കന്റില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ രണ്ട് കിമീ ഓട്ടം പൂര്‍ത്തിയാക്കണം. ബാറ്റ്‌സ്മാനും സ്പിന്നറും വിക്കറ്റ് കീപ്പറും 8 മിനുട്ട് 30 സെക്കന്റിനുള്ളില്‍ രണ്ട് കിലോ മീറ്റര്‍ ഓടിത്തീര്‍ത്താല്‍ മതി.

പുതിയ നിയമം താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാവുമെന്ന കാര്യം ഉറപ്പാണ്. ബിസിസിഐയുടെ കീഴില്‍ കളിക്കണമെങ്കില്‍ ഈ പരീക്ഷണ ഘട്ടവും അതിജീവിക്കേണ്ടത് അത്യാവശ്യമാണ്. ‘പുതിയ ഫിറ്റ്‌നസ് രീതിയാണ് താരങ്ങളുടെ ഫിറ്റ്‌നസില്‍ വലിയ മാറ്റം കൊണ്ടുവന്നതെന്ന് ബോര്‍ഡിനറിയാം. അടുത്ത തലത്തിലേക്ക് താരങ്ങളുടെ കായിക ക്ഷമതയെ ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്. സമയബന്ധിതമായ ഓട്ടം മികച്ച ഫിറ്റ്‌നസിന് സഹായിക്കും. കൂടുതല്‍ കാര്യങ്ങള്‍ ബോര്‍ഡ് പിന്നാലെ അറിയിക്കും’-ബിസിസിഐ ഔദ്യോഗിക വൃത്തം പറഞ്ഞു.

പുതിയ മാറ്റത്തിന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും അംഗീകാരം നല്‍കി. വര്‍ഷത്തില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാവും യോ യോ ടെസ്റ്റ്. എന്നീ മാസങ്ങളിലാവും യോയോ ടെസ്റ്റ് നടക്കുക. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞ് താരങ്ങള്‍ മടങ്ങിയെത്തിയിട്ടുണ്ട്. ബിസിസി ഐയുടെ ചട്ടപ്രകാരം ഫെബ്രുവരിയില്‍ യോയോ ടെസ്റ്റ് നടത്തേണ്ടതാണെങ്കിലും ഐപിഎല്ലും ഓസ്‌ട്രേലിയന്‍ പര്യടനവും കഴിഞ്ഞെത്തിയതിനാല്‍ ഇത്തവണത്തെ യോയോ ടെസ്റ്റ് വേണ്ടെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles