Wednesday, January 7, 2026

ഖേല്‍രത്‌ന പുരസ്‌കാരം; അശ്വിനെയും മിതാലിയേയും ശുപാർശ ചെയ്ത് ബിസിസിഐ

മുംബൈ: ഭാരത സർക്കാർ രാജ്യത്തെ മികച്ച കായിക പ്രതിഭകൾക്ക് പ്രതിവർഷം നൽകുന്ന പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്ന പുരസ്‌കാരത്തിന് ക്രിക്കറ്റിൽനിന്ന് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, വനിതാ താരം മിതാലി രാജ് എന്നിവരെ ബിസിസിഐ ശുപാർശ ചെയ്തു. അര്‍ജുന അവാര്‍ഡിനായി കെ എല്‍ രാഹുല്‍,ജസ്പ്രീത് ബുംറ,ശിഖര്‍ ധവാന്‍ എന്നിവരുടെ പേരുകളും നിര്‍ദേശിച്ചിട്ടുണ്ട്.

ജൂണ്‍ 21വരെയായിരുന്നു ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. എന്നാല്‍ പിന്നീട് ഇത് നീട്ടുകയായിരുന്നു. അശ്വിനും മിതാലിയും ഏറെ നാളുകളായി ക്രിക്കറ്റില്‍ രാജ്യത്തിനുവേണ്ടി മികച്ച പ്രകടനം നടത്തുന്നവരാണ്. അശ്വിന്‍ ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ടോപ് വിക്കറ്റ് വേട്ടക്കാരനായിരുന്നു.

കഴിഞ്ഞ വര്‍ഷം മണിക ബത്ര,രോഹിത് ശര്‍മ,വിനീഷ് ഫോഗട്ട,റാണി രാംപാല്‍,മാരിയപ്പന്‍ തങ്കവേലു എന്നിവര്‍ക്കാണ് ഖേല്‍രത്‌ന അവാര്‍ഡുകള്‍ ലഭിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles