Sunday, September 27, 2026

ബൂട്ടിട്ട കാല് കൊണ്ട് ഹൃദ്രോഗിക്ക് മർദ്ദനം ; തൊടുപുഴ ഡിവൈഎസ്പിക്കെതിരെ പരാതി, നിഷേധിച്ച് പൊലീസ്

തൊടുപുഴ: ബൂട്ടിട്ട കാല് കൊണ്ട് തൊടുപുഴ ഡിവൈഎസ്‌പി മർദ്ദിച്ചെന്ന് പരാതി. ഹൃദ്രോഗിയായ മലങ്കര സ്വദേശി മുരളീധരനാണ് തനിക്ക് മർദ്ദനമേറ്റെന്ന ആരോപണവുമായി മുന്നോട്ട് വന്നത്. ഡിവൈഎസ്പി ബൂട്ടിട്ട് ചവിട്ടിയെന്നും മുഖത്തടിച്ചുവെന്നും വയർലെസ് എടുത്ത് എറിഞ്ഞുവെന്നുമാണ് പരാതിയിൽ പറയുന്നത്. മുരളീധരനെ ഡിവൈഎസ്പി മർദ്ദിക്കുന്നത് കണ്ടെന്ന് പരാതിക്കാരന്റെ കൂടെയുണ്ടായിരുന്നയാളും ആരോപിച്ചു.

വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റിട്ടതിനെ തുടർന്നാണ് മുരളീധരനെതിരെയുള്ള കേസില്‍ ഇയാളെ ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എസ്എന്‍ഡിപി തൊടുപുഴ യൂണിയനാണ് മുരളീധരനെതിരെ പരാതി നല്‍കിയത്. എന്നാൽ മുരളീധരനെ മർദ്ദിച്ചിട്ടില്ലെന്ന് തൊടുപുഴ ഡിവൈഎസ്‌പി പി മധു ബാബു പറഞ്ഞു.

Related Articles

Latest Articles