Saturday, April 27, 2024
spot_img

കൊറോണക്കാലം കടന്നുപോയിട്ടില്ല;
ജാഗ്രത കൈവെടിയരുത് :ഏത് സാഹചര്യവും നേരിടാൻ പൂർണ്ണ സജ്ജമെന്ന് ആരോഗ്യമന്ത്രാലയം

ദില്ലി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വ്യാപനം വീണ്ടും കുതിച്ചുയരുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വൈറസ് വ്യാപന സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രാലയം യോഗം ചേർന്നു. കൊറോണ അവസാനിച്ചിട്ടില്ലെന്നും നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.

‘കൊറോണ ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത തുടരാനും നിരീക്ഷണം ശക്തമാക്കാനും ആവശ്യപ്പെട്ടുകൊണ്ട് ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും അഭിമുഖീകരിക്കാൻ കേന്ദ്ര സർക്കാർ സജ്ജരാണ്’ – ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ദരും ഡൽഹിയിൽ ചേർന്ന യോഗത്തിൽ സന്നിഹിതരായിരുന്നു. ബുധനാഴ്ച രാവിലെ 11.30ഓടെ യോഗം ആരംഭിച്ചിരുന്നു.

ചൈന, ജപ്പാൻ, യുഎസ്, ബ്രസീൽ, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ അതിരൂക്ഷമായ കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ ഇന്ത്യ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു ആരോഗ്യമന്ത്രാലയം അടിയന്തിര യോഗം വിളിച്ചുചേർത്തത്.

Related Articles

Latest Articles