Wednesday, May 15, 2024
spot_img

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു;
നിയന്ത്രണം വിട്ട ബസ് ഹോട്ടലിൽ ഇടിച്ചുകയറി;
ഹോട്ടൽ ജീവനക്കാരിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: കുണ്ടന്നൂരില്‍ നിയന്ത്രണംവിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഹോട്ടല്‍ ജീവനക്കാരി ദാരുണമായി കൊല്ലപ്പെട്ടു. മാങ്ങാട് സ്വദേശി സരളയാണ് മരിച്ചത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന ആറ് വിദ്യാര്‍ഥികള്‍ക്ക് നിസ്സാരപരിക്കേറ്റു.

മലബാര്‍ എന്‍ജിനീയറിങ് കോളേജിന്റെ ബസ് ആണ് കുണ്ടന്നൂര്‍ ചുങ്കത്ത് ബുധനാഴ്ച രാവിലെ 8.45-ഓടെ അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ഥികളുമായി കോളേജിലേക്ക് പോകുന്നതിനിടെ നിയന്ത്രണംവിട്ട ബസ് റോഡരികിലെ ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹോട്ടല്‍ ജീവനക്കാരിയായ സരളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അമല്‍, ജസ്ലിന്‍, ദിവ്യ, ജൂണ, കൃഷ്ണ, അമല്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.

Related Articles

Latest Articles