Friday, March 29, 2024
spot_img

ക്ഷേത്രങ്ങളില്‍ ശയന പ്രദക്ഷിണം നടത്തുന്നതിന് നടത്തുന്നതിന് പിന്നിലെ വിശ്വാസം ഇത്…

അമ്പലങ്ങളിൽ ശയനപ്രദിക്ഷണം നടത്തുന്നത് നമ്മൾ എല്ലാവരും കാണുന്ന കാര്യമാണ്. എന്നാല്‍, എന്തിനാണ് ശയനപ്രദക്ഷിണം നടത്തുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? കാര്യസാദ്ധ്യത്തിനായി നമ്മള്‍ പല വഴിപാടുകള്‍ നടത്താറുണ്ട്‌. അത്തരത്തിലുള്ള ഒരു വഴിപാടെന്നോ അല്ലെങ്കില്‍ നേര്‍ച്ചയെന്നോ ഉള്ള നിലയിലല്ലാതെ ശയനപ്രദക്ഷിണത്തിന്റെ ആവശ്യകതയിലേക്കും അതിന്‍റെ ശാസ്ത്രീയ വശങ്ങളിലേക്കും നമ്മളാരും ചിന്തിട്ടുണ്ടാകില്ല.

ശയനപ്രദക്ഷിണം എന്നത് ഏറ്റവും വിശിഷ്ടമായ ഒരു ആചാരമാണ്. പലപ്പോഴും പ്രാര്‍ത്ഥനകളില്‍ മനസ് പൂര്‍ണമായും മുഴുകുമ്പോഴും ശാരീരികമായ അര്‍പ്പണം അതില്‍ ഉണ്ടാകുന്നില്ല. എന്നാല്‍, മനസും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ഒരു ആരാധനയാണ് ശയന പ്രദക്ഷിണം. അത് ആരാധിക്കുന്ന ദൈവത്തിന് മുന്നിലുള്ള പൂര്‍ണമായ സമര്‍പ്പണമാണ്. മാത്രമല്ല, ഈ ആരാധനയിലൂടെ ശരീരത്തിന് ഏറ്റവും ദിവ്യമായ ഒരു ചൈതന്യം ലഭിക്കുന്നു. അതുമൂലം ലഭിക്കുന്ന ഊര്‍ജ്ജവും വലുതാണ്.

പല ക്ഷേത്രങ്ങളിലും പുരുഷന്‍‌മാരും സ്ത്രീകളും ശയനപ്രദക്ഷിണം നടത്താറുണ്ട്. എന്നാല്‍, ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം അനുവദിച്ചിട്ടില്ല. പകരം സ്ത്രീകള്‍ അടിപ്രദക്ഷിണമാണ് അവിടെ ചെയ്യുന്നത്. അത് ശയനപ്രദക്ഷിണത്തിന് തുല്യമായാണ് ഗുരുവായൂരില്‍ കണക്കാക്കുന്നത്.

Related Articles

Latest Articles