Saturday, May 18, 2024
spot_img

ഒമിക്രോണ്‍ ബാധിച്ചവരില്‍ ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവ്; ഐ സി എം ആര്‍ റിപ്പോർട്ട്

ദില്ലി: ഒമിക്രോണ്‍ ബാധിച്ചവർക്ക് ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവെന്ന് ഐ സി എം ആര്‍ റിപ്പോർട്ട്. കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനത്തിന്റെ ഭാഗമായവരില്‍ കൂടുതല്‍ പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്.

ഡെല്‍റ്റയെ പ്രതിരോധിക്കാന്‍ കഴിവുള്ള പ്രതിരോധ ശേഷി ഒമിക്രോണ്‍ വൈറസ് ബാധിച്ചവരില്‍ ഉണ്ടാകുന്നുണ്ട്. ഡെല്‍റ്റക്ക് മുമ്പുണ്ടായ വകഭേദങ്ങളേയും പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് എന്നാണ് ഐ സി എം ആര്‍ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.

എന്നാൽ ഇപ്പോഴിതാ കോവിഡ് വാക്‌സിനുകളുടെ വില കുറക്കുന്നതിനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. കോവാക്‌സിന് 1200 രൂപയും കോവിഷീല്‍ഡിന് 700 രൂപയുമാണ് ഈടാക്കിയിരുന്നത്. രണ്ട് വാക്‌സിനുകളും 275 രൂപക്ക് പൊതുവിപണിയില്‍ ലഭ്യമാക്കാനാണ് കേന്ദ്രം നീക്കം നടത്തുന്നത്.

Related Articles

Latest Articles