Friday, May 17, 2024
spot_img

പ്രതിരോധശേഷി കുറവാണോ; എന്നാൽ ഇനി മുതൽ ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കൂ ഗുണങ്ങൾ ഇങ്ങനെ

രോഗപ്രതിരോധ ശേഷി കുറഞ്ഞാൽ ആരോഗ്യപരമായി നിരവധി പ്രശ്നങ്ങൾ നമ്മളെ തേടിയെത്തും. എന്നാൽ ഒരു ഉത്തമ പരിഹാരമാണ് ഉണക്കമുന്തിരി. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയ പല ആവിശ്യ ഘടകങ്ങളുടേയും ഉറവിടം കൂടിയാണിത്. അതുകൊണ്ട് തന്നെ ദിവസവും ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ നിരവധിയാണ്.

ഉണക്ക മുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ മികച്ച ഒരു പദാർത്ഥമാണ് ഉണക്ക മുന്തിരിയിട്ട വെള്ളം. ഇതിൽ അടങ്ങിയിട്ടുള്ള കാത്സ്യമാണ് ഇതിനായി സഹായിക്കുന്നത്.

ഉണക്ക മുന്തിരിയിട്ട വെള്ളം കുടിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ഉണക്ക മുന്തിരിയിൽ വിറ്റാമിൻ എ, ആന്റി ഓക്സിഡന്റുകൾ, ബീറ്റാ കരോട്ടിനുകൾ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മാത്രമല്ല കാഴ്ച ശക്തി വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.

Related Articles

Latest Articles