Thursday, May 2, 2024
spot_img

മലയാളികളുടെ നഞ്ചിയമ്മ വീണ്ടും കാമറയ്ക്കു മുന്‍പില്‍; ത്രിമൂര്‍ത്തിയില്‍ പ്രധാന വേഷത്തില്‍

ഒരൊറ്റ പാട്ടുകൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കയറിക്കൂടിയ താരമാണ് നഞ്ചിയമ്മ. സച്ചിയുടെ അയ്യപ്പനും കോശിയും സിനിമയില്‍ പാട്ടുപാടാനാണ് എത്തിയതെങ്കിലും ചിത്രത്തില്‍ ഒരു വേഷവും ചെയ്തിരുന്നു.

ഇപ്പോള്‍ ഇതാ മറ്റൊരു സിനിമയില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരം. നവാഗതനായ ശരത്ത് ലാൽ നെമിഭുവന്‍ സംവിധാനം ചെയ്യുന്ന ത്രിമൂര്‍ത്തിയിലാണ് നഞ്ചിയമ്മ സുപ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി.

പുതുമുഖങ്ങളെ അണിനിരത്തിയുള്ള ചിത്രം ക്യാംപസ് ടൈം ട്രാവലാണ്. പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ചിത്രം. 21 പാട്ടുകളാണ് സിനിമയിലുള്ളത്. നഞ്ചിയമ്മ ചിത്രത്തിനു വേണ്ടി ഗാനം ആലപിക്കുന്നുമുണ്ട്. 50ലേറെ നവാഗത ഗായകരും ചിത്രത്തിനായി ഗാനങ്ങള്‍ ആലാപിക്കാറുണ്ട്.

വന്ദന ശ്രീലേഷിന്റെ കഥയ്ക്ക് നവാഗതരായ അമേഷ് രമേശും മഹേഷ്‌ മോഹനും ചേര്‍ന്നാണു തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ക്യാംപസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം, നര്‍മ്മത്തിനു പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. 300ലധികം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു ജോഷി നിര്‍വഹിക്കുന്നു. ആന്റോ ജോസ് ആണ് എഡിറ്റിങ്. ശരത്ത് ലാല്‍ നെമിഭുവന്‍ തന്നെയാണ് ‘ത്രിമൂര്‍ത്തി’യുടെ സംഗീതസംവിധാനവും നിര്‍വഹിക്കുന്നത്. കെബിഎം സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

Related Articles

Latest Articles