Friday, March 29, 2024
spot_img

ഇനി ഇവർ ഭാരതത്തിൽ സുരക്ഷിതർ; കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിലേക്ക് മടങ്ങുന്നു…

ഇനി ഇവർ ഭാരതത്തിൽ സുരക്ഷിതർ; കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിലേക്ക് മടങ്ങുന്നു… | Kashmiri Pandits

കശ്മീരി പണ്ഡിറ്റുകള്‍ മടങ്ങിവരുന്നു. ഇവരുടെ സ്വത്തുക്കള്‍ സംരക്ഷിക്കാനുളള നീക്കവുമായി ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഇതിന്റെ ഭാ​ഗമായി 1997ലെ ജമ്മു കശ്മീര്‍ മൈഗ്രന്റ് ഇമ്മുവബിള്‍ പ്രോപ്പര്‍ട്ടി ആക്‌ട് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ അദ്ദേഹം പ്രഖ്യാപിച്ചു.

താഴ്‌വരയില്‍ കശ്‌മീരി പണ്ഡിറ്റുകളുടെ സ്ഥാവര ആസ്തികളില്‍ ഉണ്ടായേക്കാവുന്ന കെെയ്യേറ്റം തടയുന്നതിനായാണ് ഇത്തരം നടപടികള്‍ കെെക്കൊണ്ടിരിക്കുന്നത്. മതപരമായ സ്വത്തുക്കളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളില്‍ അടക്കം സമയബന്ധിതമായി നടപടിയെടുക്കുമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം അറിയിച്ചു. ഒപ്പം അത്തരം വസ്തുക്കളുടെ ഒഴിപ്പിക്കല്‍, സംരക്ഷണം, തിരിച്ചുപിടിക്കല്‍ എന്നിവയും ഉറപ്പാക്കും.

15 ദിവസത്തിനുള്ളില്‍ രജിസ്റ്ററുകള്‍ അപ്ഡേറ്റ് ചെയ്യാനും ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഡിവിഷണല്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കുടിയേറ്റക്കാര്‍ക്ക് അവരുടെ സ്വത്ത് വിവരങ്ങളില്‍ എന്തെങ്കിലും തിരുത്തലുകളോ മാറ്റങ്ങളോ വരുത്തുന്നതിന് ഒരു ഓണ്‍ലൈന്‍ അപേക്ഷ രൂപപ്പെടുത്തിയിട്ടുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1997ല്‍ അന്നത്തെ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയാണ് ഈ നിയമം കൊണ്ടുവന്നതെങ്കിലും ഇതുവരെ അത് കൃത്യമായി പാലിക്കപ്പെട്ടില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles