Monday, May 6, 2024
spot_img

മദ്യക്കുപ്പിയില്‍ തിളങ്ങുന്ന ഹോളോഗ്രാം സ്റ്റിക്കറില്ല; ഇനി ക്യൂആര്‍ കോഡ്; മാറ്റങ്ങളുമായി നിർണായക മാറ്റങ്ങൾ

തിരുവനന്തപുരം: മദ്യക്കുപ്പിയില്‍ ഇനി തിളങ്ങുന്ന ഹോളോഗ്രാം സ്റ്റിക്കറില്ല. പുതിയ നിർദേശപ്രകാരം കമ്പനികൾ തന്നെ ക്യൂആർ കോഡ് പതിക്കും. ഗോഡൗണിൽ മദ്യത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ സ്കാനർ ഒരുക്കും. വിദേശ നിർമിത ഇന്ത്യൻ മദ്യക്കുപ്പിയിൽ വില ഉൾപ്പെടെ രേഖപ്പെടുത്തിയ ക്യൂആർ കോഡ്‌ പതിക്കാൻ ബിവറേജസ്‌ കോർപറേഷൻ സമർപ്പിച്ച നിർദേശം എക്‌സൈസ്‌ വകുപ്പിന്റെ സജീവ പരിഗണനയിലാണ്‌.

നിലവിൽ മദ്യനിർമാണ കമ്പനികളിൽ നിന്ന് ഗോഡൗണുകളിൽ എത്തുന്ന കുപ്പികളിൽ തിളങ്ങുന്ന ഹോളോഗ്രാം സ്റ്റിക്കർ പതിക്കുകയാണ് ചെയ്യുന്നത്. പുതിയ നിർദേശപ്രകാരം കമ്പനികൾ തന്നെ ക്യൂആർ കോഡ് പതിക്കും. ഗോഡൗണിൽ മദ്യത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ സ്കാനർ ഒരുക്കും.

പുതിയ 17 ഗോഡൗണ്‍ കൂടി മദ്യം സംഭരിക്കാനുള്ള സൗകര്യവും ബിവറേജസ് കോര്‍പറേഷന്‍ വര്‍ധിപ്പിക്കുന്നു. ഇതിന് 17 ഗോഡൗണ്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും ഒന്നു വീതവും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ കൂടുതലായി ഓരോന്നും ആരംഭിക്കാനാണ് പദ്ധതി. ഇതിനായി ബെവ്കോ എംഡി എക്സൈസ് വകുപ്പിന് നിര്‍ദേശം സമര്‍പ്പിച്ചു.

Related Articles

Latest Articles