Wednesday, May 22, 2024
spot_img

ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസ് ; രണ്ട് പേർ പിടിയിൽ

മഥുര: ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ രണ്ട് പേർ പോലീസ് പിടിയിൽ. ഉസൈൻ, ഷംസുദ്ദീൻ എന്നിവരെയാണ് മഥുര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ രണ്ട് പേർ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

സെപ്റ്റംബർ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആർഎസ്എസ് പ്രവർത്തകനായ കൃഷ്ണന്റെ വീടിനെ നേരയാണ് പെട്രോൾ ബോംബെറിഞ്ഞത്. ബോംബുകളിൽ നിറയ്‌ക്കാനുള്ള പെട്രോൾ, കുപ്പിയിൽ നൽകിയ പെട്രോൾ പമ്പ് ഉടമയുടെ പേരിലും പോലീസ് കേസെടുത്തതായി പോലീസ് അറിയിച്ചു.

കൃഷ്ണന്റെ വീട്ടിലെ സിസിടിവി ക്യാമറയാണ് കേസിൽ സുപ്രധാന തെളിവായത്. ദൃശ്യങ്ങളിൽ രണ്ട് വാഹനങ്ങളിലായെത്തിയ നാല് പേരാണ് ബോംബ് എറിഞ്ഞതെന്ന് വ്യക്തമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇയാൾക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.

ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കെതിരെ അക്രമങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട് ബിജെപി ഘടകം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചിരുന്നു.

Related Articles

Latest Articles