Monday, May 20, 2024
spot_img

ഭഗവത് ഗീത ഇനി പാഠ്യപദ്ധതിയുടെ ഭാഗം: ഗുജറാത്തിലെ സ്കൂളുകളിലാണ് ഭഗവത് ഗീത നിർബന്ധമാക്കുക

ഗുജറാത്ത്: ഗുജറാത്തിലെ സ്‌കൂളുകളില്‍ ഇനി മുതല്‍ ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു. ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസിലാണ് ഭഗവത് ഗീത നിര്‍ബന്ധമാക്കുന്നത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ അടക്കം സര്‍ക്കാരിന്റെയും കീഴിലുള്ള എല്ലാ സ്‌കൂളുകളിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഭഗവദ് ഗീത പാഠപദ്ധതിയുടെ ഭാഗമാക്കുമെന്ന് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ജിതു വഘാനി അറിയിച്ചു.

കഥകളുടെയും ശ്ലോകങ്ങളുടെയും രൂപത്തിലാണ് ഭഗവത് ഗീത ഉള്‍പ്പെടുത്തുക. ഒമ്പതാം ക്ലാസ് മുതല്‍ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി പഠിപ്പിച്ച്‌ തുടങ്ങും.ഗീതയെ അടിസ്ഥാനമാക്കി മത്സരങ്ങളും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മാറ്റം.

Related Articles

Latest Articles