കൊച്ചി: അന്തരിച്ച സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ ഭാര്യ ഭാരതി നിര്യാതയായി. 79 വയസായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അമ്പലമുകളിലുള്ള റിഫൈനറി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം പള്ളുരുത്തി പൊതുശ്മശാനത്തിൽ വൈകിട്ടു നടക്കും.
2020 ഏപ്രിൽ ആറിനായിരുന്നു അർജുനൻ മാസ്റ്ററുടെ അന്ത്യം. മക്കൾ: അശോകന്‍, അനി, രേഖ, നിമ്മി, ശ്രീകല. മരുമക്കൾ: സുഗന്ധി, റാണി, മോഹനൻ, അംബുജാക്ഷൻ, ഷൈൻ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

