ഭാരതീയ വ്യാപാരി വ്യവസായി സംഘം തിരുവനന്തപുരം നഗരസമിതിയുടെ പ്രവർത്തക സമിതി ശിബിരം ഉണർവ്വ് 2024 – 2025 എന്ന പേരിൽ നടന്നു. ഇന്ന് രാവിലെ 10 മണിക്ക് കൈതമുക്ക് അനന്തപുരം ഓഡിറ്റോറിയത്തിൽ നടന്ന ശിബിരത്തിൽ ബിവിവിഎസ് സംസ്ഥാന പ്രസിഡന്റ് എൻ അജിത് കർത്താ, ആർഎസ്എസ് വിഭാഗ് ആർ കൃഷ്ണകുമാർ, ബിവിവിഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സന്തോഷ് എന്നിവർ സന്ദേശം നൽകി.
സംരംഭങ്ങൾക്ക് ഉണർവ് നൽകുന്ന പദ്ധതികൾ അവതരിപ്പിക്കുന്ന കേന്ദ്രസർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം ! തിരുവനന്തപുരം നഗരസമിതിയുടെ പ്രവർത്തക സമിതി ശിബിരം നടന്നു; ദൃശ്യങ്ങൾ കാണാം pic.twitter.com/K5Peu9EwHW
— Tatwamayi News (@TatwamayiNews) October 6, 2024
രാഷ്ട്ര പുരോഗതിക്കായി സർവ്വമേഖലയെയും ഉയർത്തിക്കൊണ്ടുവരുന്ന കേന്ദ്രഭരണവും അതിന് താങ്ങും തണലുമായി നിലകൊള്ളുന്ന വ്യാപാരി വ്യവസായികളും അവരുടെ സംരംഭങ്ങൾക്കും നിലനിൽപ്പിനും ഉണർവ് നൽകുന്ന പദ്ധതികളുമായി ഭാരതസർക്കാർ മുന്നിൽ നിൽക്കുമ്പോൾ ഭാരതീയ വ്യാപാരി വ്യവസായി സംഘം വ്യാപാരികളെയും വ്യവസായികളെയും സംഘടിപ്പിച്ച് അവരുടെ ഉന്നമനത്തിനായി നടത്തി വരുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് പ്രവർത്തക സമിതി ശിബിരം സംഘടിപ്പിച്ചത്

