Sunday, April 28, 2024
spot_img

ഭാരതീയം പുരസ്‌ക്കാര സമർപ്പണ സന്ധ്യ ഇന്ന് വൈകുന്നേരം ചിത്തിര തിരുനാൾ ആഡിറ്റോറിയത്തിൽ; ഉദ്ഘാടനം കേന്ദ്രമന്ത്രി വി മുരളീധരൻ, തത്സമയകാഴ്ചയുമായി തത്വമയി നെറ്റ് വർക്ക്

തിരുവനന്തപുരം: ഭാരതീയം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഭാരതീയം പ്രതിഭ കലോത്സവ അവർഡ് സന്ധ്യ 2022 ഇന്ന് വൈകുന്നേരം 5 മണിക്ക് പൂജപ്പര ചിത്തിര തിരുനാൾ ആഡിറ്റോറിയത്തിൽ (സരസ്വതി മണ്ഡപം) നടക്കും. കേന്ദ്ര വിദേശ- പാർലമെൻ്ററികാര്യ സഹമന്ത്രി വി.മുരളീധരൻ ഉത്ഘാടനം ചെയ്യുന്ന കലോത്സവ അവാർഡ് സന്ധ്യയിൽ കേരളാ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ, എഴുത്തുകാരൻ ജോർജ് ഓണക്കൂർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര താരം ദിനേശ് പണിക്കർ, നിംസ് മെഡിസിറ്റി എം.ഡി ഫൈസൽ ഖാൻ ,ഗായിക രാജലക്ഷ്മി, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, കലാമണ്ഡലം വിമലാ മേനോൻ, സെൻ്റ് മേരീസ് എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി സരോഷ് എബ്രഹാം തുടങ്ങി സാമൂഹിക സാസ്കാരിക കലാരംഗത്തുള്ള പ്രമുഖർ പങ്കെടുക്കും.

പ്രശസ്ത എഴുത്തുകാരൻ ജോർജ് ഓണക്കൂറിന്റെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് നടക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങളടക്കം സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടതും കഷ്ടതകൾ അനുഭവിക്കുന്നവരുമായ ജനവിഭാഗങ്ങൾക്ക് തണലേകുന്ന നിരവധി പദ്ധതികൾ ഭാരതീയം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.അവാർഡ് സന്ധ്യയുടെ തത്സമയക്കാഴ്ച ഇന്ന് വൈകുന്നേരം 5.30 മുതൽ തത്വമയി നെറ്റ് വർക്ക് സംപ്രേഷണം ചെയ്യും .തത്സമയകാഴ്ചയ്ക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക … https://bit.ly/3Gnvbys

Related Articles

Latest Articles