Wednesday, May 22, 2024
spot_img

ഭാർഗ്ഗവം2023 !അഖില കേരള തന്ത്രി മണ്ഡലം13-ാ മത് സംസ്ഥാന സമ്മേളനത്തിനും ആചാര്യ കുടുംബ സംഗമത്തിനും വേദിയായി കോഴിക്കോട്

സംസ്ഥാന പ്രസിഡന്റ് ബ്രഹ്മശ്രീ പ്രൊഫ വി.ആർ. നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ക്ടാക്കോട്ടില്ലം രാധാകഷ്ണൻ പോറ്റി സ്വാഗതമാശംസിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബ്രഹ്മശ്രീ വാഴയിൽമഠം എസ് വിഷ്ണു നമ്പൂതിരിയുടെ ആമുഖ പ്രഭാഷണത്തെ തുടർന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ, അഡ്വ. കെ ബി. മോഹൻദാസ് ഭദ്രദീപം കൊളുത്തി യോഗം ഉദ്‌ഘാടനം ചെയ്തു.വിശിഷ്ടാതിഥികളായി ബിജെപി കോഴിക്കോട് ജില്ലാ പ്രഭാരി ശോഭാ സുരേന്ദ്രൻ, പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

ആചാരങ്ങളും അനാചാരങ്ങളും തമ്മിൽ ഉള്ള വ്യത്യാസം വളരെ ചെറുതാണെന്നും കാലത്തിനനുസരിച്ച് ചില മാറ്റങ്ങൾ ക്ഷേത്ര ആരാധന ക്രമത്തിൽ വരുത്തണമെന്നും അതിന് തന്ത്രി മണ്ഡലം പോലുള്ള സംഘടനകൾ മുൻ കൈയെടുക്കണമെന്നും അഡ്വ. കെ ബി. മോഹൻദാസ് പറഞ്ഞു.

ആചാര അനുഷ്ഠാനങ്ങൾ സംരഷിക്കണമെന്നും ക്ഷേത്ര ഭരണം വിശ്വാസികളെ ഏൽപ്പിക്കണമെന്നും ആചാരങ്ങളെ സംരക്ഷിക്കാനും ഭാരത സംസ്കാരത്തിന്റെ മൂല്യങ്ങളെ വരുന്ന തലമുറയിലേക്ക് പകർന്ന് നൽകാനും തന്ത്രി മണ്ഡലം പോലുള്ള സംഘടനകൾ മുന്നിൽ നിൽക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

വിശിഷ്ടാതിഥികളെ ഉപഹാരം നൽകി ആദരിയ്ക്കുന്നതിനൊപ്പം ബ്രഹ്മശ്രീ കൈതപ്രം ദാരമാദരൻ നമ്പൂതിരിയെ ‘വാഗ്ഗേയശ്രീ’ പുരസ്കാരവും , സിനി ആർട്ടിസ്റ്റ് സജിത പള്ളത്തിനെ ‘നാട്യ ഭാരതി’ പുരസ്കാരം നൽകി ആദരിച്ചു.

തന്ത്രിമണ്ഡലവിദ്യാപീഠം ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ വാഴയിൽ മഠം എസ്. വിഷ്ണുനമ്പൂതിരി, വൈസ് ചെയർമാൻ ഡോ. ദിലീപൻ നാരായണൻ നമ്പൂതിരി, ഐ ടി കോ ഓർഡിനേറ്റർ ബ്രഹ്മശ്രീ എസ് സുബ്രഹ്മണ്യൻ നമ്പൂതിരി, HOD മാരായ ജ്യോതിഷ ആചാര്യ ബ്രഹ്മശ്രീ കെ കൃഷ്ണകുമാർ ഭട്ടതിരി, വാസ്തു ആചാര്യ പങ്കജ കേശവം കെ. ഓമനക്കുട്ടൻ എന്നിവരെ ‘കർമ്മ ശ്രേഷ്ഠ’ പുരസ്കാരം നൽകിയും ശബരിമല മുൻമേൽ ശാന്തിയും ജ്യോതിഷ താന്ത്രിക ആചാര്യനുമായിരുന്ന വാഴയിൽമഠം ശങ്കരൻ നമ്പൂതിരി സ്മൃതി പുരസ്കാരം ഗുരുവായൂർ , ശബരിമല മുൻമേൽ ശാന്തി ബ്രഹ്മശ്രീ എഴിക്കോട് ശശി നമ്പൂതിരി ക്ക് നൽകി ആദരിച്ചു.

ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി (തന്ത്രവിദ്യാപീഠം ആലുവ, വൈസ് പ്രസിഡന്റ്, യോഗക്ഷേമസഭ മുൻസംസ്ഥാന വൈസ് സിഡന്റ്) എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
തന്ത്രിമണ്ഡലത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും പ്രമുഖ തന്ത്രി കാചാര്യനുമായിരുന്ന വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരി സ്മൃതിപുരസ്കാരം, ശബരിമലമുൻ മേൽശാന്തി ബ്രഹ്മശ്രീ തെക്കേടത്തു മന വിഷ്ണുനമ്പൂതിരിയ്ക്കും ആലപ്പുഴ ജില്ലാമണ്ഡലം സെക്രട്ടറിയും താന്ത്രി കാചാര്യനുമായിരുന്ന വെങ്ങാട്ടൂർ ഇല്ലം എസ്. ഈശ്വരൻ നമ്പൂതിരി, സ്മൃതിപുരസ്കാരം താന്ത്രികാചാര്യൻ ബ്രഹ്മശ്രീ ശീരവള്ളി കൃഷ്ണൻ നമ്പൂതിരിയ്ക്കും നൽകി ആദരിച്ചു. സുപ്രസിദ്ധ ഗാനരചയിതാവും ഗായകനുമായ സന്ദീപ് സുധയെ ‘ദേവദുന്ദുഭി’ പുരസ്കാരവും നൽകി ആദരിച്ചു.

രാവിലെ 8 മണിക്ക് ആരംഭിച്ച സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് ബ്രഹ്മശ്രീ പ്രൊഫ വി ആർ നമ്പൂതിരി ധ്വജാരോഹണം നടത്തി, വേദഘോഷണങ്ങളോടെ വിളമ്പര ഘോഷയാത്രയിൽ 7 ജില്ലാ മണ്ഡല ങ്ങളിൽ നിന്ന് 400 ൽ അധികം പ്രതി നിധികൾ പങ്കെടുത്തു.

സംസ്ഥാന ട്രഷറർ ശങ്കരാചാര്യ ദീപ പ്രോജ്ജ്വലനവും ജോ സെക്രട്ടറി KP വിഷ്ണു നമ്പൂതിരി ഭാർഗ്ഗവദീപ പ്രോജ്ജ്വലനവും നടത്തി. തുടർന്ന് സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബ്രഹ്മശ്രീ വി.പുരുഷോത്തമൻ പോറ്റി, ബ്രഹ്മശ്രീ . എസ്.ജയകൃഷ്ണൻ നമ്പൂതിരി, ബ്രഹ്മശ്രീ പ്രശാന്ത് ജി നമ്പൂതിരി, ബ്രഹ്മശ്രീ പി.എൻ . ദാമോദരൻ നമ്പൂതിരി, ബ്രഹ്മശ്രീ കൃഷ്ണകുമാർ, ബ്രഹ്മശ്രീ വാമനൻ നമ്പൂതിരി ബ്രഹ്മശ്രീ കൃഷ്ണകുമാർ ഭട്ടതിരി, ബ്രഹ്മശ്രീനിധീഷ് നമ്പൂതിരി, ബ്രഹ്മശ്രീ ശ്രീധരൻ നമ്പൂതിരി എടമന എന്നിവരുടെ കാർമ്മിത്വത്തിൽ നടക്കുന്ന നിറപറ സമർപ്പണവും നടത്തി.

ശാന്തി ക്ഷേമ യൂണിയൻ ജന.സെക്രട്ടറി ബ്രഹ്മശ്രീ നിരജ്, കൊല്ലം ജില്ലാ പ്രസിഡന്റ് ബ്രഹ്മശ്രീ ശങ്കരര് ശങ്കരര് ഭദ്രദാസര്, കണ്ണൂർ ജില്ലാ പ്രസിഡന്റ് ബ്രഹ്മശ്രീ മധുമരങ്ങാട്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബ്രഹ്മശ്രീ കുനി കേശവൻ നമ്പൂതിരി, കാസർഗോഡ് ജില്ലാ പ്രസിഡന്റ് ബ്രഹ്മശ്രീ ഈശ്വരൻ എമ്പ്രാന്തിരി, യോഗക്ഷേമ സഭ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബ്രഹ്മശ്രീ മധു അരീക്കര എന്നിവർ ആശംസകൾ അർപ്പിച്ചു.

കോഴിക്കോട് ജില്ലാ കർമ്മസമിതി അംഗങ്ങളായ പ്രസിഡന്റ് കുനിയിൽ കേശവൻ നമ്പൂതിരി സെക്രട്ടറി രാമകൃഷ്ണഹരി നമ്പൂതിരി വൈസ് പ്രസിഡന്റ് കോറമംഗലം കൃഷ്ണകുമാർ ജോയിന്റ് സെക്രട്ടറി നിധീഷ് നമ്പൂതിരി ട്രഷറർ കൃഷ്ണകുമാർ കോയ്മ മഠം എന്നിവരെ”അർപ്പണശ്രീ ” ഉപഹാരം നൽകി ആദരിച്ചു.

SSLC, CBSE, Plus 2 പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ബിരുദം, ബിരുദാനന്തരബിരുദം, ഡോക്ടറേറ്റ് ഈ തലങ്ങളിൽ ഉന്നതവിജയം കൈവരിച്ചവരേയും യോഗത്തിൽ ആദരിച്ചു.

സംസ്ഥാന ജോയിന്റ് സെക്രട്ടറി ബ്രഹ്മശ്രീ കുടൽ മന പി വിഷ്ണുനമ്പൂതിരി യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.

Related Articles

Latest Articles