Monday, June 17, 2024
spot_img

5 വർഷങ്ങൾക്കു ശേഷം ഭാവന വീണ്ടും മലയാളത്തിൽ; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ വരുന്നു; ആശംസകളുമായി മമ്മൂട്ടി

നീണ്ട അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്. ചിത്രം നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. മാത്രമല്ല ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും ഭാവന, ഷറഫുദ്ദീൻ തുടങ്ങിയ അഭിനേതാക്കൾക്കും ആശംസകൾ നേർന്നിട്ടുമുണ്ട് മെഗാസ്റ്റാർ.

ബോൺഹോമി എന്‍റർടൈൻമെന്‍സിന്‍റെ ബാനറിൽ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ആദിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിർവഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്.

Related Articles

Latest Articles