Saturday, May 25, 2024
spot_img

ഹിജാബ് ഹര്‍ജി: അടിയന്തര വാദം കേള്‍ക്കേണ്ട സാഹചര്യമില്ല, ഹോളി അവധിക്ക് ശേഷം പരിഗണിക്കാം; സുപ്രിംകോടതി

ദില്ലി: ഹിജാബ് ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്നും ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്നും സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വേഷങ്ങള്‍ വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് കഴിഞ്ഞ ദിവസം ശെരിവെച്ചിരുന്നു.

അതേസമയം, ഹിജാബ് എന്നത് ഇസ്‌ലാമിലെ നിര്‍ബന്ധിത മതാചാരമല്ലെന്നാണ് വിധിയില്‍ കോടതി വ്യക്തമാക്കിയത്. വിഷയത്തില്‍ 11 ദിവസം വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് വിധി പുറപ്പെടുവിച്ചത്. തുടർന്ന്, ഇതിനെതിരേ സമര്‍പ്പിച്ച അപ്പീലിലാണ് ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചിരിക്കുന്നത്.

എന്നാൽ മതവേഷം വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവില്‍ മൗലികാവകാശം ലംഘിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ല. കൂടാതെ യൂണിഫോം നിര്‍ബന്ധമാക്കല്‍ മൗലികാവകാശ ലംഘനമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹര്‍ജികള്‍ എല്ലാം കോടതി തള്ളി. മുസ്ലീം സംഘടനകള്‍ ഒഴികെ കോണ്‍ഗ്രസും ദളും അടക്കം ഉത്തരവിനെ അനുകൂലിച്ചു.

Related Articles

Latest Articles