Wednesday, September 23, 2026

വിവാഹ വാഗ്ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ചു; ഭീം ആർമി സംസ്ഥാന പ്രസിഡന്റ് പിടിയിൽ

കോട്ടയം : വിവാഹ വാഗ്ദാനം നടത്തി അധ്യാപികയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഭീം ആർമി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് അറസ്റ്റിൽ. ഇടുക്കി അടിമാലി പോലീസ് ആണ് സംസ്ഥാന അധ്യക്ഷൻ റോബിൻ ജോബിനെ അറസ്റ്റ് ചെയ്തത്.

2019 ഏപ്രിൽ 23-നായിരുന്നു കേസിന് ആസ്പദമായ സംഭവം. യുവതിയെ വിവാഹ വാഗ്ദാനം നൽകി അടിമാലിയിലെ ലോഡ്ജിൽ കൊണ്ടുവന്ന് പീഡിപ്പിച്ചുവെന്നും പിന്നീട് വിവാഹവാഗ്ദാനത്തിൽനിന്ന് പിൻമാറിയെന്നുമാണ്‌ കേസ്‌. ഇതോടെ യുവതി രാമങ്കരി പോലീസിൽ പരാതി നൽകി. ഒക്ടോബർ ആദ്യം രാമങ്കരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇരുപത്തിയാറാം തീയതിയാണ് കേസ് അടിമാലി പോലീസിന് കൈമാറിയത്.

Related Articles

Latest Articles