ഭാര്യയെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു സ്ത്രീയെ ചുംബിക്കാനാഞ്ഞ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ വീഡിയോ ദൃശ്യം പുറത്ത് വന്നിരിക്കുന്നത്.
OMG Joe thought that woman was Jill.
She had to run and show him it wasn't her. Watch his face.
— Sara Rose 🇺🇸🌹 (@saras76) July 18, 2024
തീയതി ഏതെന്ന് വ്യക്തതയില്ലെങ്കിലും വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിൽ നടന്ന ഒരു പരിപാടിക്കിടെ എടുത്തതാണ് വീഡിയോ. വീഡിയോയിൽ കടും നീല വസ്ത്രം ധരിച്ച സ്ത്രീയോട് ബൈഡൻ സംസാരിക്കുന്നത് കാണാം. സംഭാഷണത്തിനിടയിൽ ജിൽ ബൈഡൻ വേദിയിലേക്ക് ഓടി വരുന്നതും ബൈഡൻ ആശ്ചര്യപ്പെടുന്നതും വീഡിയോയിൽ കാണാം.
നിലവിൽ ബൈഡന് COVID-19 രോഗം സ്ഥിരീകരിച്ചതിനാൽ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ്

