Sunday, June 16, 2024
spot_img

ഓൺലൈൻ ഷോപ്പിങ് രംഗത്ത് വൻ കുതിച്ചുച്ചാട്ടം; ‘മീഷോ’യില്‍ വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി ഗൂഗിള്‍

മുംബൈ:ഓൺലൈൻ ഷോപ്പിങ് രംഗത്ത് കുതിച്ചുയര്‍ന്ന മീഷോയില്‍ ഗൂഗിള്‍ 500 കോടി രൂപയുടെ നിക്ഷപം നടത്തിയേക്കും.

പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപം സമാഹരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

വളരെ ചുരുങ്ങിയ സമയം കൊണ്ട് 13 ലക്ഷത്തോളം വ്യക്തിഗത സംരംഭകരെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാന്‍ മീഷോക്ക് കഴിഞ്ഞിട്ടുണ്ട്.

ജനപ്രിയ സമൂഹ മാധ്യമമായ ഫേസ്ബുക്ക്, സോഫ്റ്റ്ബാങ്ക്, സെക്വേയ ക്യാപിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതിനകം മീഷോയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ 2,200 കോടിയിലേറെ രൂപയുടെ നിക്ഷേപം മീഷോ സമാഹരിച്ചിരുന്നു. ഇതോടെ സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം 2.1 ബില്യണ്‍ ഡോളറായി കുതിച്ചു.

അതേസമയം 10 കോടി ചെറുകിട ബിസിനസുകളെ ഉള്‍പ്പെടുത്തി ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ദില്ലി ഐഐടി ബിരുദധാരികള്‍ 2015ല്‍ തുടക്കമിട്ട സ്റ്റാര്‍ട്ടപ്പാണ് മീഷോ. ബെംഗളുരുവിലാണ് ഇതിന്റെ ആസ്ഥാനം.

Related Articles

Latest Articles