Sunday, September 20, 2026

പ്രഖ്യാപിച്ചത് വമ്പൻ ഉദ്ഘാടന ദിന ഓഫർ ! ഇരച്ചെത്തി ജനക്കൂട്ടം ! സൗദിയിൽ ഉദ്ഘാടന ദിനം തന്നെ കട തകർന്നു

റിയാദ് : ഉദ്ഘാടന ദിന ഓഫർ പ്രഖ്യാപനം കേട്ട് ഇരച്ചെത്തിയ ജനക്കൂട്ടത്തെ താങ്ങാനാകാതെ ആദ്യ ദിനം തന്നെ കട തകർന്നു. സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ആലമുത്തൗഫീര്‍ എന്ന സ്ഥാപനത്തിനാണ് ഈ ദുർഗതിയുണ്ടായത്. സമൂഹമാദ്ധ്യമങ്ങളിലടക്കം ഓഫറിന്‍റെ വിവരം പരസ്യം നല്‍കിയിരുന്നു. ഓഫര്‍ നല്‍കുന്നെന്ന കാര്യം സ്ഥാപനം വന്‍തോതില്‍ പരസ്യം നല്‍കിയതോടെ ആയിരക്കണക്കിന് ആളുകളാണ് ഉദ്ഘാടന ദിവസം സ്ഥാപനത്തിന് മുമ്പില്‍ തടിച്ചുകൂടിയത്. സ്ഥാപനത്തിന്‍റെ പ്രധാന വാതില്‍ തുറന്നതോടെ ആയിരക്കണക്കിന് ആളുകള്‍ കടയ്ക്ക് അകത്തേക്ക് ഇരച്ചുകയറി. ഓഫറുള്ള ഉല്‍പ്പന്നങ്ങള്‍ എടുക്കാന്‍ തിക്കും തിരക്കും കൂട്ടി.

തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും റാക്കുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഫ്ലാസ്കുകളും പാത്രങ്ങളും എല്ലാം നിലത്തുവീഴുകയായിരുന്നു. നിലത്തുവീണ പാത്രങ്ങള്‍ക്കും സാധനങ്ങള്‍ക്കും മുകളിലൂടെ ആളുകള്‍ നടക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉദ്ഘാടന ദിവസം തന്നെ സ്ഥാപന ഉടമകള്‍ക്ക് വലിയ ദുരവസ്ഥയാണ് ഉണ്ടായത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാകിസ്ഥാനിലും സമാന സംഭവം നടന്നിരുന്നു

Related Articles

Latest Articles