Friday, May 17, 2024
spot_img

ട്വിറ്ററിൽ വൻ സുരക്ഷാ വീഴ്ച്ച ! 20 കോടിയോളം ഉപയോക്താക്കളുടെ വ്യക്തിഗത, ഇ മെയിൽ വിവരങ്ങൾ ചോർന്നതായി സംശയം; കമ്പനിയും എലോൺ മസ്‌ക്കും മൗനവ്രതത്തിൽ

ന്യൂയോർക്ക്: 20 കോടിയോളം ട്വിറ്റർ ഉപഭോക്താക്കളുടെ ഇ-മെയിൽ, വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഇസ്രായേലി സൈബർ സുരക്ഷാ വിദഗ്ധൻ അലൻ ഗൽ ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.ലിങ്ക്ഡ് ഇൻ അക്കൗണ്ടിലൂടെയായിരുന്നു അലോൺ ഗല്ലിന്റെ നിർണായക വെളിപ്പെടുത്തൽ.പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ ഇ-മെയിൽ വിവരങ്ങളും മറ്റും ചോർന്നുവെന്നാണ് അലൻ ഗൽ വെളിപ്പെടുത്തിരിക്കുന്നത് വിവരങ്ങൾ ഓൺലൈൻ ഹാക്കിംഗ് പ്ലാറ്റ്ഫോമിൽ വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നതായും ലിങ്ക്ഡ് ഇൻ അക്കൗണ്ടിലെ പോസ്റ്റിലൂടെ അദ്ദേഹം അവകാശപ്പെടുന്നു.

എന്നാൽ സംഭവത്തോട് പ്രതികരിക്കാൻ ട്വിറ്റർ ഔദ്യോഗിക വൃത്തങ്ങൾ തയ്യാറായിട്ടില്ല. ട്വിറ്റർ ഉടമയായ എലോൺ മസ്‌ക് അടക്കമുള്ളവർ വിഷയത്തിൽ മൗനം പാലിക്കുകയാണ്.

Related Articles

Latest Articles