Thursday, January 8, 2026

എരിതീയിൽ എണ്ണ ഒഴിക്കാനൊരുങ്ങി ബിഗ്‌ബോസ് അണിയറപ്രവർത്തകർ; മത്സരാർത്ഥികളെല്ലാം ഹെവി മാസ്, ഓവറാകാതിരുന്നാൽ ഭാഗ്യം

എല്ലാവരും കാത്തിരുന്ന ബിഗ്‌ബോസ് സീസൺ 4 (Biggboss malayalam Season 4) ഇന്നലെ ആരംഭിച്ചു. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്, കഴിഞ്ഞ മൂന്ന് തവണത്തേക്കാളും ആകർഷണീയമായ വീട് തന്നെയാണ്. പതിനേഴ് മത്സരാർത്ഥികളും ഒന്നിനൊന്നിന് മികച്ചതാണെന്ന് ഇൻട്രോ സീൻ കണ്ടതോടെ ഉറപ്പിച്ചു.

ഇന്‍ട്രോ സീന്‍ കഴിഞ്ഞതോടെ മത്സരാര്‍ഥികളെ കുറിച്ചുള്ള മുന്‍വിധികളും വന്ന് തുടങ്ങി. ഇത്തവണയും ബിഗ് ബോസിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് സീരിയല്‍ നടി അശ്വതി.

അശ്വതിയുടെ കുറിപ്പിന്റെ പൂർണരൂപം:

‘ലോഞ്ച് എപ്പിസോഡ് എല്ലാരും കണ്ടു കാണുമല്ലോ ല്ലേ? അപ്പോള്‍ ഇവരൊക്കെ ആണ് മത്സരാര്‍ത്ഥികള്‍.

1)നവീന്‍ അറക്കല്‍
2)ജാനകി സുധീര്‍
3)ലക്ഷ്മി പ്രിയ
4)Dr. റോബിന്‍ രാധാകൃഷ്ണന്‍
5)ധന്യ മേരി വര്ഗീസ്
6)ശാലിനി
7)ജാസ്മിന്‍ മൂസ
8)കുട്ടി അഖില്‍
9)ഡെയ്‌സി ഡേവിഡ്
10)റോണ്‍സണ്‍ വിന്‍സെന്റ്
11) നിമിഷ. പി. എസ്
12) അശ്വിന്‍. വി
13) അപര്‍ണ മള്‍ബറി
14) സൂരജ്.എ
15) മൊഹമ്മദ് ഡെലിജന്‍ ബ്ലസ്സി
16) ദില്‍ഷ പ്രസന്നന്‍
17) സുചിത്ര

കണ്ടസ്റ്റന്റ്‌സ് എല്ലാരും ഹെവി മാസ് അല്ലേ! ചിലരൊക്കെ ഓവര്‍ കോണ്‍ഫിഡന്റ് ആണോ എന്ന് തോന്നിയോ? ഏയ് ഇല്ല ല്ലേ? നമുക്ക് കാണാം ഇന്ന് കണ്ട കെട്ടിപ്പിടുത്തവും, ചിരിയും, കളിയും, ആത്മവിശ്വാസവും മുന്നോട്ടു എങ്ങനെ എന്നും. ആരൊക്കെ മനസ്സ് കീഴടക്കുമെന്നും, ആര് 100 ദിവസം തികയ്ക്കുമെന്നും ഇപ്രാവശ്യവും എനിക്ക് പ്രിയപ്പെട്ടവരും പരിചയം ഉള്ളവരും ഉണ്ടെന്നുള്ളതില്‍ സന്തോഷം.

പക്ഷെ എത്ര പ്രിയപ്പെട്ടവര്‍ ആണെങ്കിലും പരിചയം ഉള്ളവര്‍ ആണെങ്കിലും നല്ലത് കണ്ടാല്‍ നല്ലതെന്നും തിരിച്ചാണെങ്കില്‍ അതും എടുത്തു പറയണമല്ലോ അല്ലെ. അതല്ലേ അതിന്റെ ഒരു ബൂട്ടി. അങ്ങനാണല്ലോ ഓരോ വര്‍ഷം ഞാന്‍ ശത്രുക്കളെ കൂട്ടുന്നത്. ഇപ്രാവിശ്യം അങ്ങനെ ഒന്നും ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയോടെ, എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. കളി കളര്‍ ആകട്ടെ.. എന്നുമാണ് അശ്വതി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അശ്വതിയുടെ ബിഗ് ബോസ് റിവ്യൂസ് കാണാന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. അറിയാത്ത കുറെ മത്സരാര്‍ഥികളുണ്ട്. ഓവര്‍ കോണ്‍ഫിഡന്‍സായി കുറെ പേരെ കണ്ടു. കെട്ടിപ്പിടുത്തം കണ്ടപ്പോ ഞാനും ഇത് തന്നെ മനസിലോര്‍ത്തു. അതേ സമയം തുടക്കത്തില്‍ തന്നെ മത്സരാര്‍ഥികളെ തമ്മിലടിപ്പിക്കാനുള്ള ടാസ്‌ക് ആണ് ബിഗ് ബോസ് കൊടുത്തിരിക്കുന്നതെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു. ബിഗ് ബോസ് നാലാം സീസണില്‍ വരാന്‍ അര്‍ഹതയില്ലാത്ത 3 പേരെ തിരഞ്ഞെടുക്കാന്‍ പറഞ്ഞിട്ട് ബിഗ് ബോസ് തന്നെ എരിതീ ഓണ്‍ ആക്കിയിട്ടുണ്ട്.

Related Articles

Latest Articles