Monday, April 29, 2024
spot_img

വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി ബിഹാര്‍ സ്വദേശിനി;കൈത്താങ്ങായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

തൃശൂർ: പുലർച്ചെ വീട്ടിൽ പ്രസവിച്ച അന്യസംസ്ഥാന തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബിഹാർ സ്വദേശിനിയും തൃശൂർ ആളൂർ കൊമ്പിടിയിൽ താമസവുമായ സോണികുമാരി (23) ആണ് വീട്ടിൽ പെൺകുഞ്ഞിന് ബുധനാഴ്ച പുലർച്ചെ 5 മണിയോടെ ജന്മം നൽകിയത്.

തുടർന്ന് ഒപ്പമുള്ളവർ വിവരം ആശാ വർക്കറെ അറിയിച്ചു. ആശാ വർക്കറായ ഓമന വിൽസൺ ആണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് ബിജോ ജോർജ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജിബിൻ ജോയ് എന്നിവർ ഉടൻ സ്ഥലത്തെത്തി.

തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജിബിൻ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിലേക്ക് മാറ്റി. ഇരുവരെയും ഉടൻ ആംബുലൻസ് പൈലറ്റ് ബിജോ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Latest Articles