Tuesday, April 23, 2024
spot_img

നാടും നാട്ടാരും പട്ടിണി കിടക്കട്ടെ,നമുക്ക് ഹെലികോപ്റ്ററിൽ പറന്നു രസിക്കാം !! സാമ്പത്തിക പ്രതിസന്ധിയിലും വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ സർക്കാർ; പുതിയ കമ്പനിയുമായി ഉടൻ കരാർ ഒപ്പിടും

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കും. നേരത്തേ എടുത്തിരുന്ന ഹെലികോപ്റ്ററിന്റെ വാടക കാലാവധി പൂർത്തിയായ സാഹചര്യത്തിൽ പുതിയ കമ്പനിയുമായി കരാറിലേർപ്പെടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മന്ത്രിസഭായോഗത്തിലെ മറ്റു തീരുമാനങ്ങൾ:

സര്‍ക്കാര്‍ ഗ്യാരന്റി: കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് 6000 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കും. 4200 കോടി രൂപ, ഈ വർഷം ജനുവരി 12 വരെ കമ്പനി പുതുതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകള്‍ക്കും ശേഷിക്കുന്ന 1800 കോടി രൂപ കമ്പനി പുതുതായി ലഭ്യമാക്കുന്നതോ, പുതുക്കുന്നതോ ആയ വായ്പകള്‍ക്കുള്ള ബ്ലാങ്കറ്റ് ഗ്യാരന്റിയുമാണ്.

തസ്തിക: നിലമ്പൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ നിലവില്‍ അനുവദിച്ച എട്ട് തസ്തികകള്‍ക്ക് പുറമേ ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്തിക കൂടി കൊണ്ടുവരുന്നതിന് ഭരണാനുമതി നല്‍കി.

പുനര്‍നാമകരണം: കെ–ഫോണ്‍ ലിമിറ്റഡിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തിക ചീഫ് ടെക്നോളജി ഓഫിസര്‍ (സിടിഒ) എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചു.

പുനര്‍നിയമനം: കേരള ലോകായുക്തയിലെ സ്പെഷല്‍ ഗവ. പ്ലീഡറായ പാതിരിപ്പള്ളി എസ്.കൃഷ്ണകുമാരിയുടെ സേവനകാലം അവസാനിക്കുന്ന ഏപ്രിൽ 29 മുതല്‍ മൂന്നു വര്‍ഷത്തേക്ക് കൂടി പുനര്‍നിയമനം നല്‍കും.

Related Articles

Latest Articles