Friday, September 25, 2026

ബൈക്ക് അഭ്യാസം നടത്തി യുവാക്കള്‍ മരിച്ച സംഭവം; കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം കോവളം ബൈപ്പാസിൽ ബൈക്ക് അഭ്യാസം നടത്തി യുവാക്കൾ മരിച്ചതിന് പിന്നാലെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നാളെ മുതല്‍ രണ്ടാഴ്ച്ച സംസ്ഥാന വ്യാപകമായി കര്‍ശന പരിശോധനയുണ്ടാകും. സംസ്ഥാന ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ നടപടി.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരം വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചത്. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് മരിച്ചത്.

റേസിങ്ങിനിടെ മുന്നോട്ട് കുതിക്കുന്നതിനിടെയാണ് ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അഞ്ചരയോടെയായിരുന്നു അപകടം. ഈ പ്രദേശത്ത് നിരനന്തരമായി ബൈക്ക് റേസിങ് നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Related Articles

Latest Articles