Tuesday, May 21, 2024
spot_img

അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിനിടെ അക്രമം അഴിച്ച് വിട്ട് മത തീവ്രവാദികൾ; മാലിയിൽ യോഗയിൽ പങ്കെടുത്തവരെ വിരട്ടിയോടിച്ചു

ദില്ലി: അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിനിടെ മാലിയിൽ അക്രമം അഴിച്ച് വിട്ട് തീവ്രവാദികൾ. മത തീവ്രവാദി സംഘമാണ് അക്രമം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. മാലിയിലെ ഗലോലു സ്റ്റേഡിയത്തിലായിരുന്നു പരിപാടി നടന്നത്.

ഇന്ന് രാവിലെ ഇവിടെ പരിപാടി നടന്നുകൊണ്ടിരിക്കവെ ഒരു സംഘം ആളുകൾ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് പരിപാടിയിൽ പങ്കെടുത്തവരെ അക്രമി സംഘം അടിച്ചോടിച്ചു.

അതേസമയം, രാജ്യം 75 -ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്ന് എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിക്കുകയാണ്. രാജ്യത്തെ 75 കേന്ദ്രങ്ങളിലായാണ് കേന്ദ്ര സർക്കാരിന്‍റെ യോഗ ദിന പരിപാടികൾ ഒരുക്കിയിരിക്കുന്നത്. യോഗ ദിനത്തിന്റെ ഭാഗമായി മൈസൂർ കൊട്ടാരത്തിൽ യോഗ അഭ്യസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12,000 ത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മൈസൂർ മഹാരാജാവും മഹാറാണിയും പാലസ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നു. കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗാഭ്യാസങ്ങൾ നടത്തുന്നത്.

യോഗ പ്രപഞ്ചത്തിനൊട്ടാകെ സമാധാനം നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രപഞ്ചം മുഴുവനും ആരംഭിക്കുന്നത് നമ്മുടെ ശരീരത്തിൽ നിന്നും ആത്മാവിൽ നിന്നുമാണ്. അതായത് പ്രപഞ്ചം ആരംഭിക്കുന്നത് നമ്മിൽ നിന്നാണ്. നമ്മുടെ ഉള്ളിലുള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് യോഗ നമ്മെ ബോധവാന്മാരാക്കുകയും അവബോധം വളർത്തുകയും ചെയ്യുന്നുവെന്ന് അന്താരാഷ്‌ട്ര യോഗാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് പറഞ്ഞു.

ജീവിതത്തിൽ സമാധാനമുള്ള മനുഷ്യരാണ് സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക. യോഗയ്‌ക്ക് നമ്മുടെ എല്ലാവരുടെയും പ്രശ്നപരിഹാരമായി മാറാൻ കഴിയുന്നതും കൂടാതെ ആളുകളെയും രാജ്യങ്ങളെയും ബന്ധിപ്പിക്കാൻ കഴിയുന്നത് അങ്ങനെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles