Thursday, May 16, 2024
spot_img

കളമശ്ശേരിയില്‍ സിഗ്നല്‍ തെറ്റിച്ച് ചീറിപ്പായൽ; ബൈക്കുകള്‍ കൂട്ടിയിടിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

കളമശ്ശേരി: കളമശ്ശേരിയില്‍ സിഗ്നല്‍ തെറ്റിച്ച് ചീറിപ്പാഞ്ഞ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം (Bike Accident In Kochi). സംഭവത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മഞ്ഞുമ്മല്‍ മാതൃഭൂമി സ്റ്റോപ്പിന് സമീപം അലന്‍ ആന്റണി (21), ജിന്‍സന്‍ കെ സിറിള്‍, പാലക്കാട് കാടപ്പാറ, പുനയ്‌ക്കല്‍ വീട്ടില്‍ റിജോ അഗസ്റ്റിന്‍ (24) എന്നിവരാണ് പരിക്കേറ്റ് ചികില്‍സയിലുള്ളത്.

എന്നാൽ ഒരാളുടെ വിവരം ലഭ്യമായിട്ടില്ല. എറണാകുളം ഭാഗത്തുനിന്ന് കളമശ്ശേരി-ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് റെഡ് സിഗ്‌നല്‍ തെറ്റിച്ച് മുന്നോട്ടെടുത്തപ്പോള്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവിടെ പതിവായി ഇത്തരത്തിലുള്ള ബൈക്കുകളുടെ മരണയോട്ടം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Related Articles

Latest Articles