Sunday, May 19, 2024
spot_img

ഒമിക്രോണ്‍ വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; വിവാഹത്തിനും മരണാനന്തര ചടങ്ങിലും 75 പേര്‍; നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് (Covid) നിയന്ത്രണങ്ങൾ കടുപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ്​ അവലോകന യോഗത്തിലാണ്​ തീരുമാനം. മരണാനന്തരചടങ്ങുകൾ, കല്ല്യാണം, സാമൂഹിക,സാംസ്കാരിക എന്നീ പരിപാടികളിൽ അടച്ചിട്ട സ്ഥലങ്ങളിൽ പരമാവധി 75 പേ‍ർക്കും തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 150 പേർക്കും മാത്രമേ ഇനി പങ്കെടുക്കാനാവൂ.

എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന വിമാനത്താവളങ്ങളിൽ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻ തന്നെ അപേക്ഷിക്കണം. കൈയ്യിൽ കിട്ടിയ അപേക്ഷകളിൽ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കും. അതേസമയം ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

Related Articles

Latest Articles