Sunday, September 20, 2026

ശതകോടിശ്വരൻ എലോൺ മസ്‌ക്ക് ഇന്ത്യയിലേക്ക് ! പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും ;ടെസ്‌ല ഫാക്ടറി പ്രഖ്യാപിക്കാൻ സാധ്യത

ടെസ്‌ല സിഐഒ എലോൺ മസ്‌ക് ഈ മാസം ഇന്ത്യ സന്ദർശിക്കാനും പ്രധാനമന്ത്രിയെ കാണാനും തീരുമാനിച്ചതായി റിപ്പോർട്ട് .”ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു!” അദ്ദേഹം എക്‌സിൽ കുറിച്ചു. രാജ്യത്ത് നിക്ഷേപം നടത്താനും ടെസ്‌ലയ്‌ക്കായി ഒരു പുതിയ ഫാക്ടറി സ്ഥാപിക്കാനുമുള്ള മസ്‌കിൻ്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

മസ്‌ക് ഏപ്രിൽ 22-ന് ദില്ലിയിൽ പ്രധാനമന്ത്രി മോദിയെ കാണുകയും അദ്ദേഹത്തിൻ്റെ ഇന്ത്യാ പദ്ധതികളെക്കുറിച്ച് പ്രഖ്യാപനം നടത്തുകയും ചെയ്യുമെന്ന് യാത്രാവിവരങ്ങൾ രഹസ്യമായതിനാൽ പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച രണ്ട് വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടുകളിൽ പറയുന്നു.ഏകദേശം 2 ബില്യൺ ഡോളർ നിക്ഷേപം ആവശ്യമായ ഒരു നിർമ്മാണ പ്ലാൻ്റിൻ്റെ സൈറ്റുകൾ പരിശോധിക്കുന്നതിനായി ടെസ്‌ല ഉദ്യോഗസ്ഥർ ഈ മാസം ഇന്ത്യ സന്ദർശിക്കുമെന്ന് റോയിട്ടേഴ്‌സ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

സന്ദർശന വേളയിൽ ടെസ്‌ല സിഇഒയ്‌ക്കൊപ്പം മറ്റ് കമ്പനി എക്‌സിക്യൂട്ടീവുകളും ഉണ്ടായിരിക്കുമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ അവസാന വാരം മീറ്റ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ ഇലോൺ മസ്‌ക് അതേക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പങ്കിട്ടില്ല.കഴിഞ്ഞ വർഷം ജൂണിൽ ഇലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെ കണ്ടിരുന്നു. ആ സമയത്ത്, 2024 ൽ ഇന്ത്യ സന്ദർശിക്കാനുള്ള തൻ്റെ പദ്ധതിയെക്കുറിച്ച് സംസാരിച്ചു, ടെസ്‌ല ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്ന് പറനഞ്ഞതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു .

Related Articles

Latest Articles