Tuesday, May 21, 2024
spot_img

കോടതി കനിഞ്ഞില്ലെങ്കില്‍ ബിനോയ്‌ കോടിയേരി ഇനി അഴിക്കുളിൽ

ഇന്ന് വരാനിരിക്കുന്ന കോടതി വിധി കനിഞ്ഞില്ലെങ്കില്‍ ബിനോയ്‌ കോടിയേരി അഴിക്കുളിൽ ആകുമെന്ന കാര്യത്തില്‍ സംശയമില്ല. ബീഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയുമ്പോള്‍ ബിനോയ് കുടുങ്ങാനാണ് സാധ്യതയെന്നാണ് നിയമ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.

യുവതിയുടെ പുതിയ വാദങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി അന്തിമ തീരുമാനമെടുക്കുക. ബിനോയ്‌ക്കെതിരെ യുവതി സമര്‍പ്പിച്ച തെളിവുകളും കോടതി പരിശോധിക്കും.കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ജാമ്യാപക്ഷ പരിഗണിച്ചത്.

Related Articles

Latest Articles