Sunday, May 19, 2024
spot_img

‘സ്നേഹം കർമത്തിൽ’ ശ്രീശ്രീ രവിശങ്കർജിയുടെ 67 മത് ജന്മദിനാഘോഷം; മേയ് 13 ന് ലോകമെമ്പാടും വിവിധ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ആഘോഷിക്കുന്നു

ശ്രീശ്രീ രവിശങ്കർജിയുടെ 67 മത് ജന്മദിനാഘോഷം മേയ് 13 ന് ആരംഭിക്കുന്നു. ലോകമെമ്പാടും വിവിധ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് ആഗോള സമാധാന ദൂതനായ പൂജനീയ ശ്രീശ്രീ രവിശങ്കർജിയുടെ ജന്മദിനം ആഘോഷിക്കുന്നത്. മഹാമാരിയുടെ അനന്തരഫലങ്ങളായ ഭയം, ആശങ്ക, അനിശ്ചിതാവസ്ഥ എന്നീ മനസികാഘാതങ്ങളാൽ ക്ലേശിക്കുന്ന ലോകത്തെമ്പാടുമുള്ള 27 ദശലക്ഷം ജനങ്ങളെ അവശ്യ സാധനസാമഗ്രികൾ നൽകിയും, സൗജന്യമായ ഓൺലൈൻ ധ്യാനത്തിൽ കൂടിയും സഹായിച്ചു കൊണ്ടിരിക്കുന്ന, ആത്മീയ മനുഷ്യനാണ് ശ്രീശ്രീ രവിശങ്കർജി.

ഒരു ഗോപ്യമായ സംഘത്തിന് മാത്രം അനുവദനീയമായ സമുന്നതമായ ഒരു ആശയത്തിൽ നിന്നും ആത്മീയത വളരെ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. ഏറ്റവും മാരകമായ പകർച്ചവ്യാധിയുടെ അനന്തരഫലങ്ങളിൽ പെട്ടുഴറുന്ന ഒരു ജനതയ്ക് പ്രാപ്യവും അത്യാവശ്യവും ആയിത്തീർന്നിട്ടുണ്ട് ആത്മീയത. ഇതോടൊപ്പം ആഗോള യുദ്ധങ്ങൾ, ധ്രുവീകരണം, കാലാവസ്ഥ പ്രതിസന്ധികളിൽ നിന്ന് ഉത്ഭവിച്ച പ്രകൃതി ദുരന്തങ്ങൾ, എന്നിവയും ജനങ്ങളെ ആത്മീയതയിലേക്ക് അടുപ്പിക്കുന്നു.

ഗുരുദേവ് രൂപകൽപന ചെയ്ത അനേകം പരിപാടികൾ ലക്ഷോപലക്ഷം ജനങ്ങൾക്ക് സേവനത്തിൽ കൂടിയും, ആത്മീയ അഭ്യാസത്താലും ആന്തരിക സമാധാനം കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്. കൂടാതെ യൂറോപ്പിലെ യുക്രൈൻ അഭയാർത്ഥികൾക്ക് പാർപ്പിടം, പുനരധിവാസം, മാനസിക സംഘർഷത്തിൽ നിന്ന് മോചനം എന്നിവയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

സ്നേഹം കർമത്തിൽ ‘എന്നാണ് ശ്രീ ശ്രീ സേവനത്തിനെ നിർവചിച്ചിരിക്കുന്നത്. ആന്തരിക സമാധാനത്തിൽ കൂടി മാത്രമേ ആഗോള സമാധാനം സാധ്യമാകൂ എന്നാണ് ഗുരുദേവിന്റെ അഭിപ്രായം. ആന്തരിക സമാധാനം നേടിയവർക്ക് അത് പങ്കുവെയ്ക്കാതിരിക്കാനും സേവിക്കാതിരിക്കാനും സാധ്യമല്ല. ഒരു വ്യക്തിയുടെ മാനസിക ആരോഗ്യത്തിനും സൗഖ്യത്തിനും സാമൂഹിക സമ്പർക്കം ആവശ്യമാണെന്ന് ഇന്ന് ശാസത്രം കണ്ടു പിടിച്ചിട്ടുണ്ട് .

Related Articles

Latest Articles