Saturday, May 18, 2024
spot_img

ബിജെപിയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്… | BJP

ഇന്ന് അംഗ സംഖ്യ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. വിക്കി പീഡിയയിലെ വിവരം പ്രകാരം 210 ദശലക്ഷം ആളുകൾ ബിജെപിയിൽ അംഗങ്ങളാണ്. രണ്ടാം സ്ഥാനത്തുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ 95.148 ദശലക്ഷം അംഗങ്ങളാണുള്ളത്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തോടെ ആണ് ബിജെപിയിലെ അംഗങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന വന്നത്. എന്നാൽ ഈ പറയുന്ന കണക്കിൽ, പാർട്ടിയുടെ മിസ്ഡ് കോൾ മെമ്പർഷിപ് കാമ്പയിൻ വഴി അംഗങ്ങളായവരും കൂടി ഉൾപ്പെടുന്നുണ്ട്.

ബിജെപിയുടെ ചരിത്രത്തിലേക്ക് പോയാൽ, അത് ആർഎസ്എസിലേക്ക് തന്നെയാണ് എത്തുക. ആർഎസ്എസ് പിന്തുണയോടെ, അല്ലെങ്കിൽ ആർഎസ്എസിന്റെ രാഷ്ട്രീയ സംഘടന എന്ന് ബിജെപിയെ വിശേഷിപ്പിക്കാം. സ്വതന്ത്ര ഇന്ത്യയിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അപ്രമാദിത്തത്തിൽ പ്രതിഷേധം കൊണ്ട്, ഹിന്ദുത്വ അജണ്ടകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടായിരുന്നു ആർഎസ്എസ് പിന്തുണയോടെയുള്ള രാഷ്ട്രീയ പാർട്ടിയുടെ തുടക്കം. എന്നാൽ അത്, ബിജെപി ആയിരുന്നു.

ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ ആയിരുന്നു അന്ന് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. ഭാരതീയ ജന സംഘ് എന്നായിരുന്നു പാർട്ടിയുടെ പേര്. 1951 ഒക്ടോബർ 21 ന് ആയിരുന്നു പാർട്ടി രൂപീകൃതമായത്. 1952 ലെ പൊതുതിരഞ്ഞെടുപ്പിൽ 94 സീറ്റിൽ മത്സരിച്ച പാർട്ടിയ്ക്ക് ജയിക്കാനായത് 3 സീറ്റുകളിൽ മാത്രമായിരുന്നു. 20 ഇടത്ത് രണ്ടാം സ്ഥാനത്ത് എത്താനായി എന്നതായിരുന്നു ഒരു നേട്ടം. 1957 ലെ തിരഞ്ഞെടുപ്പിൽ 133 സീറ്റുകളിലാണ് ഭാരതീയ ജന സംഘ് മത്സരിച്ചത്. ജയിക്കാനായത് ആകെ 4 സീറ്റുകളിൽ മാത്രം. 1962 ലെ തിരഞ്ഞെടുപ്പിൽ 196 സീറ്റിൽ മത്സരിച്ചപ്പോൾ ജയിക്കാനായത് 14 ഇടത്ത് മാത്രം.1967 ലെ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോഴേക്കും ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 35 ലേക്ക് ഉയർത്താൻ ജനസംഘത്തിന് സാധിച്ചു. 249 ഇടത്ത് മത്സരിച്ചിട്ടായിരുന്നു ഇത് എന്ന് മാത്രം. പക്ഷേ, ഈ നേട്ടം 1971 ലെ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ ജനസംഘത്തിന് കഴിഞ്ഞില്ല. ആകെ 22 സീറ്റുകളിലാണ് അന്ന് പാർട്ടി വിജയിച്ചത്.

1977 വരെ മാത്രമായിരുന്നു ഭാരതീയ ജനസംഘ് എന്ന ആർഎസ്എസിന്റെ രാഷ്ട്രീയ പാർട്ടിയുടെ ആയുസ്സ്. 1975 ൽ ഇന്ദിരാഗാന്ധി ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ, വേട്ടയാടപ്പെട്ടവരിൽ ജനസംഘത്തിന്റെ നേതാക്കളും അതിൽ ഉൾപ്പെട്ടിരുന്നു. 1977 ൽ അടിയന്തരാവസ്ഥ പിൻവലിച്ചപ്പോൾ രാജ്യമെങ്ങും ഇന്ദിരയ്ക്കും കോൺഗ്രസിനും എതിരെയുള്ള വികാരം ആഞ്ഞടിക്കുകയായിരുന്നു. അങ്ങനെ ഭാരതീയ ജനസംഘവും കോൺഗ്രസ് (ഒ)യും ഭാരതീയ ലോക് ദളും മറ്റ് പല പാർട്ടികളും ഒന്നുചേർന്ന് ജനതാ പാർട്ടിയായിട്ടാണ് ആ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്ദിരയുടെ കോൺഗ്രസിനെ നിലംപരിശാക്കി. ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ജനസംഘം തന്നെ ആയിരുന്നു. മൊറാർജി ദേശായി സർക്കാരിൽ വിദേശകാര്യമന്ത്രിയായി എബി വാജ്‌പേയിയും ഉണ്ടായിരുന്നു.

2014 ലെ തിരഞ്ഞെടുപ്പിൽ രാജ്യം കണ്ടത് ബിജെപിയുടെ ഗംഭീര തിരിച്ചുവരവായിരുന്നു. രണ്ടാം യുപിഎ സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ ആയിരുന്നു ഒരുപരിധിവരെ ബിജെപിയുടെ വൻ തിരിച്ചുവരവിന് സഹായകമായത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി സൃഷ്ടിച്ച പ്രതിച്ഛായ ആയിരുന്നു. മോദി തരംഗമായിരുന്നു 2014 ലെ തിരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചത്. പതിറ്റാണ്ടുകൾക്ക് ശേഷം കേവല ഭൂരിപക്ഷം നേടിയ ഒരു പാർട്ടിയായി ബിജെപി അന്ന് ചരിത്രത്തിൽ ഇടം നേടി.

വിവാദങ്ങളുടെ കാലമായിരുന്നു ഒന്നാം മോദി സർക്കാർ. നോട്ട് നിരോധനം അടക്കമുള്ളവ വലിയ പ്രത്യാഘാതങ്ങൾ ആണ് ഇന്ത്യൻ സമൂഹത്തിൽ സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും എന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നു. ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഒരു മുന്നേറ്റമുണ്ടാക്കുമെന്നും പലരും പ്രതീക്ഷിച്ചു. എന്നാൽ ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറി. 1984 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പതിനൊന്ന് ഇരട്ടി സീറ്റുകൾ നേടിയിരുന്ന സിപിഎം 2019 ൽ ബിജെപി നേടിയ സീറ്റുകളുടെ 100 ൽ ഒന്നിലേക്ക് വീഴുകയും ചെയ്തു.

ഇക്കാലത്തിനിടയിൽ രാജ്യത്തെ സംസ്ഥാന ഭരണങ്ങളിലും ബിജെപി പിടിമുറുക്കിയിരുന്നു. ഒരുകാലത്ത് രാജ്യം മുഴുവൻ അടക്കി ഭരിച്ചിരുന്ന കോൺഗ്രസിന്റെ ഭരണം വെറും മൂന്ന് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങിയപ്പോൾ, 18 സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാനോ ഭരണത്തിന്റെ ഭാഗമാകാനോ ബിജെപിയ്ക്ക് സാധിച്ചു. രാജ്യത്തെ മൊത്തം 4,033 നിയമസഭാ സീറ്റുകളിൽ 1,365 സീറ്റുകളും ഇന്ന് ബിജെപിയ്ക്ക് സ്വന്തമാണ്.

Related Articles

Latest Articles