Saturday, April 27, 2024
spot_img

സംസ്ഥാന സർക്കാരിന്റെ കറുത്ത മാസ്ക് വിലക്കിനെതിരെ പ്രതിഷേധവുമായി ബിജെപി; ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ കറുത്ത മാസ്‌ക് ധരിച്ച്‌ പങ്കെടുത്ത് പ്രതിനിധികള്‍

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ വിലക്കിനെതിരെ പ്രതിഷേധവുമായി ബിജെപി. സംസ്ഥാന സമിതി സംസ്ഥാന സമിതിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കറുത്ത മാസ്‌ക് വിതരണം ചെയ്തു. കറുത്ത മാസ്‌ക് ധരിച്ചാണ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് രാവിലെ 10.30ന് പുല്ലാട് സൗപര്‍ണ്ണിക ഓഡിറ്റോറിയത്തിലായിരുന്നു ആരംഭിച്ചു.

സംസ്ഥാന, ദേശീയ നേതാക്കള്‍ക്ക് പുറമെ സംസ്ഥാനത്തുടനീളമുള്ള മുന്നൂറോളം പ്രതിനിധികളും പങ്കെടുത്തു. ഇതാദ്യമായാണ് സമ്പൂര്‍ണ സംസ്ഥാന സമിതി യോഗത്തിന് പത്തനംതിട്ട ആതിഥ്യമരുളുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ കോട്ടയം, കൊച്ചി, തവനൂര്‍ എന്നിവിടങ്ങളിലെ പരിപാടികളില്‍ കറുത്ത മാസ്‌കും വസ്ത്രവും വിലക്കിയിരുന്നു. ഇതിനെതിരെയാണ് ബിജെപിയുടെ പ്രതിഷേധം.

 

Related Articles

Latest Articles