ദില്ലി: ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു. ദില്ലിയിലെ നന്ദ്നഗരിയിലാണ് സംഭവം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഖുറേഷിയും മകനും രാവിലെ 7 മണിക്ക് വീട്ടിൽ നിന്ന് അടുത്തുള്ള പള്ളിയിലേക്ക് പോകവെയാണ് സുള്‍ഫിക്കറിനോട് വ്യക്തിവൈരാഗ്യമുള്ള സംഘം ബിജെപി നേതാവിന് നേരെ വെടിവച്ചത്. ഖുറേഷിയുടെ മകനെ കത്തികൊണ്ട് അക്രമികൾ ആക്രമിച്ചു. പോലീസ് പിന്നീട് പ്രദേശം വളഞ്ഞു. തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് സംഘം സ്ഥലത്തെത്തി. ഇരയെ വെടിവച്ച ശേഷം ആയുധധാരികൾ ഓടി രക്ഷപ്പെട്ടു.

