Sunday, May 26, 2024
spot_img

പുതിയ തട്ടിപ്പ്? മസാലക്ക് പിന്നാലെ ഗ്രീൻ ബോണ്ട്: 1100 കോടിയുടെ ഗ്രീൻ ബോണ്ടിന് ആർ.ബി.ഐ. അനുമതി തേടി കിഫ്‌ബി

തിരുവനന്തപുരം: 1100 കോടിയുടെ ഗ്രീൻ ബോണ്ടിറക്കാൻ കേരള ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) റിസർവ് ബാങ്കിന്റെ അനുമതി തേടി. ഇന്റർനാഷനൽ ഫിനാൻസ് കോർപ്പറേഷനിൽനിന്ന് വായ്പയെടുക്കാൻ ആണ് ശ്രമം ആരംഭിച്ചത്. പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കായാണ് ഗ്രീൻ ബോണ്ടിറക്കുന്നത് എന്നാണ് സർക്കാർ വിശദീകരണം.

ജൂൺ 30ന് ചേർന്ന കിഫ്ബി യോഗമാണ് ബോണ്ടിറക്കാൻ തീരുമാനമെടുത്തത്. 30 വർഷം കൊണ്ട് തിരിച്ചടയ്ക്കാൻ കഴിയുന്ന തരത്തിലാണ് വായ്പയുടെ ഘടന. പലിശ കുറവാണെന്നും അധികൃതർ പറയുന്നു. വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നുമുള്ള കിഫ്ബിയുടെ വായ്പയെടുക്കൽ ഭരണഘടനാ ലംഘനമാണെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സഎജി) വിമർശിച്ചതിനു പിന്നാലേയാണ് വീണ്ടും വിദേശവായ്പയ്ക്ക് ബോണ്ടിറക്കുന്നത്.

Related Articles

Latest Articles