Saturday, May 18, 2024
spot_img

സെക്കൻഡുകൾ കൊണ്ട്, ഭാരതത്തിന്റെ വാക്‌സിൻ വിതരണത്തിലെ കുതിപ്പ് ഉയർത്തിക്കാട്ടി ബിജെപി വിദേശകാര്യ വകുപ്പ് മേധാവി; വീഡിയോ കാണാം

ദില്ലി: ഭാരതത്തിന്റെ വാക്‌സിൻ വിതരണത്തിലെ കുതിപ്പ് വെറും സെക്കൻഡുകൾ മാത്രമുളള വിഡിയോയിലൂടെ തുറന്നു കാട്ടി, ബിജെപി വിദേശകാര്യ വകുപ്പ് മേധാവി ഡോ. വിജയ് ചൗതൈവാലെ. യുഎസ്, യുകെ, ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ എങ്ങനെയാണ് വാക്‌സിൻ വിതരണത്തിൽ മുന്നേറ്റം നടത്തിയതെന്ന് 29 സെക്കൻഡുകൾ മാത്രമുളള ഒരു വിഡീയോയിലൂടെയാണ് അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഡോ. വിജയ് ചൗതൈവാലെ പങ്കുവച്ചത്. വിഡീയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

2021 ജനുവരി 16 നാണ് ഇന്ത്യയിൽ വാക്‌സിൻ ഡ്രൈവ് ആരംഭിച്ചത്. അന്നുമുതൽ ഇതുവരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,31,574 ഉൾപ്പെടെ 52,95,82,956 വാക്സിൻ ഡോസുകൾ രാജ്യത്ത് ഇതുവരെ നൽകിയിട്ടുണ്ട്.

അതേസമയം ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്സിന്റെ രണ്ട് മൂന്ന് ഘട്ടങ്ങളിലേക്കുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചിരിക്കുകയാണ്.
18 മുതൽ 60 വയസ്സുവരെയുള്ള വിഭാഗങ്ങളിൽ ഇതിന്റെ ആദ്യഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയായിട്ടുണ്ട്.
എന്നാൽ ‘ആള്‍ട്ടിമ്മ്യൂണ്‍’ എന്ന യുഎസ് കമ്പനി തയ്യാറാക്കിയ ‘നേസല്‍ വാക്‌സിന്‍’ (മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്‌സിന്‍) കോവിഡ് പ്രതിരോധത്തിന് ഏറെ ഫലപ്രദമാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളും വന്നിരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനപ്പെടുകയെന്നും പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയുമെല്ലാമാണ് വൈറസ് നമ്മുടെ ശരീരത്തിലെത്തുന്നത് എന്ന് നമുക്കറിയാം. ഏറിയ പങ്കും മൂക്കിലൂടെയാണ് വൈറസ് പ്രവേശിക്കുന്നത്. അതിനാല്‍ തന്നെ മൂക്കിലടിക്കുന്ന സ്പ്രേ വൈറസ് പെരുകുന്നത് തടയുമെന്നും അതുവഴി ഫലപ്രദമായി കോവിഡിനെ പ്രതിരോധിക്കുമെന്നുമാണ് പഠനം അവകാശപ്പെടുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles