Sunday, May 5, 2024
spot_img

ഒരു ദിവസം മലയാളികൾ കുടിക്കുന്നത് ലക്ഷക്കണക്കിന് ലിറ്റർ മദ്യം; കണക്കുകൾ പുറത്ത്

ഒരു ദിവസം മലയാളികൾ കുടിക്കുന്നത് ലക്ഷക്കണക്കിന് ലിറ്റർ മദ്യം; കണക്കുകൾ പുറത്ത് | KERALA

മലയാളികളുടെ മദ്യപാനം പ്രസിദ്ധമാണ്. മാത്രവുമല്ല, കുടിക്കുന്ന രീതിയിലും ആർത്തിപ്പിടിച്ച് കൂടെ കഴിക്കുന്ന ഭക്ഷണത്തിലും. അതോടൊപ്പം മദ്യം മൂലം നശിക്കുന്ന കുടുംബങ്ങളുടെ എണ്ണവും ചില്ലറയല്ല.എന്നാൽ ഇപ്പോഴിതാ ഒരു ഞട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. മലയാളികൾ ഒരുദിവസം കുടിക്കുന്ന ശരാശരി മദ്യം അഞ്ചുലക്ഷം ലിറ്ററിലധികം. ഇത്രത്തോളംതന്നെ ബിയറും ദിവസം അകത്താക്കുന്നുണ്ട്. ഇതിനുപുറമേ ദിവസവും മൂവായിരം ലിറ്ററിലധികം വൈനും മലയാളികൾ കുടിച്ചുതീർക്കും. ബിവറേജസ് കോർപ്പറേഷൻ വിവരാവകാശപ്രകാരം നൽകിയ കണക്കുകളാണ് ഇതിന്‌ അടിസ്ഥാനം. കൊച്ചിയിലെ പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസാണ് വിവരങ്ങൾ തേടിയത്.

ബിവറേജസിന്റെ 265 ഔട്ട് ലെറ്റുകൾ, കൺസ്യൂമർ ഫെഡിന്റെ ഔട്ട് ലെറ്റുകൾ, 740 ബാറുകൾ വഴിയാണ് ഇത്രയും മദ്യം വിറ്റത്. അഞ്ചുവർഷം 94.22 കോടി ലിറ്റർ മദ്യം വിറ്റെങ്കിലും ഇതിൽനിന്ന് സർക്കാരിനുലഭിച്ച ലാഭം എത്രയെന്നുവ്യക്തമല്ല. 2016-17-ൽ 85.93 കോടിയും 2017-18 വർഷം 100.54 കോടിയും ലാഭംകിട്ടി. ബാക്കിവർഷത്തെ ലാഭം കണക്കാക്കുന്നതേയുള്ളൂ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 47,624 കോടിയുടെ മദ്യം വിറ്റപ്പോൾ സർക്കാരിനു കിട്ടിയ ലാഭം 503.52 കോടിയാണ്. 2016 മേയ് മുതൽ 2021 മേയ് വരെ ബിവറേജസ് കോർപ്പറേഷൻ വിറ്റത്(ലിറ്റർ) മദ്യം- 94,22,54,386.08, ബിയർ- 42,23,86,768.35 , വൈൻ- 55,57,065.53 ആണ്.

എന്നാൽ മദ്യം ഏത് കാലത്തും മനുഷ്യന്റെ സ്വസ്ഥത തകർക്കുന്ന ഘടകം തന്നെയാണ്.

ലോകത്തെവിടെയും മദ്യം ലഭിക്കുന്നു. പല തരത്തിലുള്ള മദ്യം ലഭ്യമാണ്. ഓരോ തരം മദ്യത്തിലും ഇതൈൽ ആൽക്കഹോളിന്റെ അംശം വേർതിരിഞ്ഞ് കിടക്കുന്നു. ബിയറിൽ ഏഴു ശതമാനമെങ്കിൽ, ബ്രാണ്ടി, വിസ്‌കി തുടങ്ങിയവയിൽ മുപ്പത്-നാല്പത് ശതമാനം വരെ. വാറ്റുമദ്യങ്ങളിൽ ഇതൈൽ ആൽക്കഹോളിന്റെ അംശം അമ്പതും കടക്കുന്നു. ആദ്യമൊക്കെ ബിയറോ നാടൻ കള്ളോ കുടിച്ചു തുടങ്ങുന്ന പലർക്കും അത് മതിയാവാതെ വരുന്നു.

കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ടു കാലമേറെയായി. മദ്യം ആവശ്യമായി മാറിപ്പോയ, മദ്യം കൂടാതെ വാരാന്ത്യങ്ങളെയും ആഘോഷങ്ങളെയും കുറിച്ചു ചിന്തിക്കാനാവാത്ത 47 ലക്ഷം ജനങ്ങള്‍ ഇന്നു കേരളത്തിലുണ്ട്. അവരില്‍ 17 ലക്ഷമാളുകള്‍ മദ്യംകൂടാതെ ജീവിക്കാന്‍ അശക്തരായതിനാല്‍ നിത്യവും സമനില തെറ്റുവോളം മദ്യപിക്കുന്നവരാണ്.ആളോഹരി മദ്യോപയോഗത്തില്‍ അടുത്തകാലത്താണ് പഞ്ചാബിനെ (7.9 ലിറ്റര്‍) പിന്നിലാക്കി കേരളം (8.3 ലി) ഒന്നാംസ്ഥാനത്തെത്തിയത്. മറ്റു നാടുകളുമായി താരതമ്യപ്പെടുത്തിയാല്‍ കേരളത്തിലെ പുരുഷന്മാര്‍ക്കു മദ്യത്തിനോടു പ്രത്യേക വിധേയത്വമുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മദ്യശീലം പുരുഷത്വത്തിന്റെയും വീര്യത്തിന്റെയും ലക്ഷണമാണെന്ന മിഥ്യാധാരണ മദ്യപന്മാരുടെ ഇടയില്‍ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. വെള്ളംചേര്‍ക്കാതെ വീര്യമേറിയതു വിഴുങ്ങുന്ന സിനിമയിലെയും സീരിയലിലെയും നായകന്മാരെയും പ്രതിനായകന്മാരെയും കൗമാരത്തിന്റെ കണ്ണുകള്‍ കാണുന്നത് ആരാധനയോടെയാണ്.

15 വയസ്സിനും 49 വയസ്സിനും ഇടയ്ക്കുള്ള പുരുഷന്മാരുടെ മദ്യപാനത്തിന്റെ ദേശീയ ശരാശരി 39.1 ശതമാനമാണെങ്കില്‍ കേരളത്തില്‍ ഇതു 45 ശതമാനമാണ്. ഇന്ത്യയിലെ ഗ്രാമീണരായ പുരുഷന്മാരില്‍ 28 ശതമാനവും നഗരങ്ങളില്‍ 22 ശതമാനവും മദ്യപന്മാരാകുമ്പോള്‍ കേരളത്തില്‍ ഇതു യഥാക്രമം 38 ശതമാനവും 29 ശതമാനവുമാണ്. കേരളത്തിലെ മദ്യാസക്തരിലേറെയും 35 വയസില്‍ താഴെയുള്ളവരാണ്. യുവമദ്യപാനികളില്‍ 42 ശതമാനം കടുത്തമദ്യപാനികള്‍ (രാവിലെതന്നെ കുടി തുടങ്ങുന്നവര്‍) ആണ്. മൊത്തം മദ്യപാനികളില്‍ 30 ശതമാനം തൊഴിലാളികളും 21 ശതമാനം വിദ്യാര്‍ഥികളുമാണെന്നാണു മറ്റൊരു വസ്തുത. 34 ശതമാനം എല്ലാ ദിവസവും മദ്യപിക്കുന്നവരാണ്.

ഭാര്യമാരെ ഉപദ്രവിക്കുന്നവരില്‍ 35 ശതമാനവും മദ്യപാനികളാണെന്നാണ് മറ്റൊരു കണക്ക്. കുടുംബബജറ്റിന്റെ 3 മുതല്‍ 45 ശതമാനംവരെ മദ്യപാനത്തിനു നീക്കിവയ്ക്കുന്നവരാണു മലയാളികള്‍. അനധികൃതമായി ജോലിക്കു പോകാത്തവരില്‍ 45 ശതമാനവും മദ്യപാനശീലക്കാരാണെന്നു മറ്റൊരു പഠനം സൂചിപ്പിക്കുന്നു. കേരളത്തില്‍ 8 ലക്ഷം പേര്‍ മദ്യപാനം മൂലം കരള്‍രോഗികളാണെന്നാണു മറ്റൊരു കണക്ക്. കേരളത്തിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 20 ശതമാനവും മദ്യപാനവുമായി ബന്ധപ്പെട്ടുള്ള രോഗങ്ങള്‍ക്കു ചികിത്സതേടി വരുന്നവരാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles