Wednesday, October 14, 2026

മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെയും കുടുംബാംഗങ്ങളെയും വെടിവച്ചു കൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ മൂന്നംഗ സംഘം വീട്ടില്‍ കയറി ബിജെപി നേതാവിനെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊന്നു. ജാല്‍ഗാവ് ജില്ലയില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. ബിജെപി കൗണ്‍സിലര്‍ രവീന്ദ്ര ഖാരത് (55), സഹോദരന്‍ സുനില്‍ (56), മക്കളായ പ്രേംസാഗര്‍ (26), രോഹിത് (25), ബന്ധു ഗജാരെ എന്നിവരാണ് മരിച്ചത്.

നാടന്‍ തോക്കും കത്തിയുമായി മൂന്നു പേരാണ് ആക്രമണം നടത്തിയത്. സംഭവശേഷം പ്രതികള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെത്തുകയും ചെയ്തു. പ്രതികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles