Sunday, June 16, 2024
spot_img

‘പിളർത്താൻ ആരും ശ്രമിക്കേണ്ടെ’ ”കുടുംബത്തിന്‍റെ പാർട്ടിയല്ല കേരള കോൺഗ്രസ്”; ഉഷാ മോഹൻദാസ് വിഭാഗത്തിന് മറുപടിയുമായി ഗണേഷ് കുമാർ

കൊല്ലം: കേരള കോൺഗ്രസ് (ബി) പിളർത്താൻ ആരും ശ്രമിക്കേണ്ടെന്ന് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. താൻ ചെയർമാനായിരിക്കുന്ന പാർട്ടിക്ക് ശാഖയും ഓഫീസും ആരും പുതുതായി തുറന്നിട്ടില്ലെന്നും തന്നെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തത് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയാണെന്നും ഗണേഷ് പറഞ്ഞു. സഹോദരി ഉഷ മോഹന്‍ദാസിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് ബിയെ പിളര്‍ത്തി പുതിയ വിഭാഗത്തിന്റെ അധ്യക്ഷയായി മോഹന്‍ദാസിനെ തിരഞ്ഞെടുത്തിരുന്നു.

അപ്പ കഷണം വീതം വെച്ചപ്പോൾ കിട്ടാതെ വന്നവർക്ക് വിട്ട് പോകാം. എനിക്ക് ശേഷം പ്രളയം എന്ന് കരുതുന്നില്ല. നിയമപരമായി കേരളാ കോൺഗ്രസ്സ് (ബി) ഒന്നേയുള്ളു. വാതിൽ തുറന്നിട്ടിരിക്കുന്നത് എല്ലാവരെയും സ്വഗതം ചെയ്യാനാണെന്നും പോകേണ്ടവർക്ക് പോകാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം തന്നെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തത് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണെന്ന് കേരള കോൺഗ്രസ് ബി പത്തനാപുരം നിയോജക മണ്ഡലം സമ്മേളനത്തിൽ പറഞ്ഞ ഗണേഷ് കുമാർ ഇക്കാര്യം രേഖാ മൂലം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

Related Articles

Latest Articles