Monday, May 13, 2024
spot_img

പൗരത്വ ഭേദഗതി നിയവുമായി ബിജെപി മുന്നോട്ട് |BJP

2024 ൽ മോദി സർക്കാർ അധികാര തുടർച്ച ഉറപ്പുവരുത്തിയതിന് ശേഷം,ബിജെപി ആദ്യം നടപ്പിലാക്കാൻ പോകുന്ന അജണ്ടയാണ് പൗരത്വ ഭേദഗതി നിയമം, 2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ പ്രവേശിച്ച പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള നിയമമാണ് പൗരത്വ ഭേദഗതി നിയമം,

എന്നാൽ ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിന് തടസം നിൽക്കാൻ ശ്രമിക്കുന്നവർക്ക് കൃത്യമായ മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് അമിത് ഷാ , എന്തൊക്കെ സംഭവിച്ചാലും പൗരത്വ ഭേദഗതി നിയമം ഈ നാട്ടിൽ നടപ്പിലാക്കുക തന്നെ ചെയ്യും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമിത് ഷാ.

അത് നടപ്പാക്കാൻ സമ്മതിക്കില്ല എന്ന് ആരും വിചാരിക്കണ്ട ഈ നാടിൻറെ നിയമമാണത് അത് നടപ്പിലാക്കുക തന്നെ ചെയ്യും. കൊൽക്കൊത്തയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. അതേസമയം മമത ബാനർജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

സി‌എ‌എ വിഷയത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ചതിന് ഷാ ബാനർജിക്കെതിരെ രൂക്ഷമായ വിമർശനവും അമിത് ഷാ നടത്തി
“ചില സമയങ്ങളിൽ, സിഎഎ രാജ്യത്ത് നടപ്പാക്കുമോ ഇല്ലയോ എന്ന് ജനങ്ങളെയും അഭയാർത്ഥികളെയും തെറ്റിദ്ധരിപ്പിക്കാൻ അവർ ശ്രമിക്കുന്നു. സി‌എ‌എ രാജ്യത്തെ നിയമമാണെന്നും അത് നടപ്പിലാക്കുന്നത് ആർക്കും തടയാനാവില്ലെന്നും ഇത് വ്യക്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ പാർട്ടിയുടെ പ്രതിബദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.

2019ൽ പാർലമെന്റ് പാസാക്കിയ സിഎഎയെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് എതിർത്തു വരികയാണ്. ബംഗാളിൽ അനധികൃതമായ രീതിയിൽ പൗരത്വം നേടിയ അനവധി വ്യക്തികൾ ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇതിൽ ഭൂരിപക്ഷവും ബംഗ്ലാദേശിൽ നിന്നും കുടിയേറിയ മുസ്‌ലിം സമുദായ അംഗങ്ങളാണ്. മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ശക്തമായ വോട്ട് ബാങ്ക് ആണിവർ. അതുകൊണ്ടാണ് മമത ബാനർജി പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നത്.

Related Articles

Latest Articles