Monday, November 2, 2026

കായംകുളം നഗരസഭയിൽ ബിജെപിയ്ക്ക് അഭിമാന വിജയം; കനത്ത പരാജയം നേരിട്ട് ലീഗ്

കായംകുളം: കായംകുളം നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ അഭിമാന വിജയവുമായി ബിജെപി മുന്നിൽ. ബിജെപിയുടെ ജില്ലാ ജനറൽ സെക്രട്ടറി ഡി. അശ്വിനീ ദേവ് ആണ് ലീഗ് അംഗത്തെ പരാജയപ്പെടുത്തിയത്. നിലവിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഏഴ് അംഗങ്ങളാണുള്ളത്. ഇതിലേക്ക് വളരെ അപ്രതീക്ഷിതമായി അശ്വിനി ദേവ് മത്സരിക്കുകയായിരുന്നു. തുടർന്ന് മൂന്ന് പേരുടെ പിന്തുണയോടെ അശ്വിനി ദേവ് അപ്രതീക്ഷിത വിജയം നേടി.

എന്നാൽ ജയം ഉറപ്പിച്ച് മത്സരിച്ച താൻ തോറ്റതിന് കാരണം കോൺഗ്രസ് ആണെന്ന് ലീഗ് അംഗം ശക്തമായി ആരോപിച്ചു. ബി.ജെ.പി. പ്രതിനിധിയെ വിജയിപ്പിക്കാൻ അണിയറയിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണു കോൺഗ്രസ് വഞ്ചന കാട്ടിയതെന്നും ലീഗ് അംഗങ്ങൾ പരാതിപ്പെട്ടു.

Related Articles

Latest Articles