തിരുവനന്തപുരം: ട്രെഡ്‍മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ വീണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരിക്കേറ്റു. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ തന്റെ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചതെന്നാണ് വിവരം. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരിക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണെന്നും തന്‍റെ ചിത്രം പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹത്തിന്‍റെ കുറിപ്പിൽ പറയുന്നത്.
രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പ് വായിക്കാം
തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു.
ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരിക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠം.
എനിക്ക് ഇന്ന് സംഭവിച്ചതും അത് തന്നെ. മുഖത്തെ പാടുകളും കഠിനമായ വേദനയുമാണ് ബാക്കിപത്രം.
ഗുണപാഠം – ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക

