Tuesday, May 7, 2024
spot_img

കോൺഗ്രസിന്റെ ബക്കറ്റുപിരിവിനെ തേച്ചോട്ടിച്ച് ബിജെപി |CONGRASS

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉറക്കം നഷ്ട്ടപെട്ടിരിക്കുകയാണ് കോൺഗ്രസ്സിന് , ലോക്സഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസിന് പ്രധാനമായും വേണ്ടത് പണമാണ് ,അതുകൊണ്ട് തന്നെ പണപ്പിരിവിന് ഒരുങ്ങുകയാണ് കോൺഗ്രസ്സ് ,പണ പിരിവ് കോൺഗ്രസ്സിന്റെ ഒരു കുത്തകയാണ് , ഏതുണ്ടാകിലും സംഭാവന എന്നും പറഞ്ഞങ് ഇറങ്ങും ,, ഇപ്പോൾ ക്രൗഡ് ഫണ്ടിംഗ് എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനുള്ള പരിപാടിയാണ് ,രാജ്യത്തിനായി സംഭാവന ചെയ്യുക എന്ന പേരിലാണ് പരിപാടി. പാർട്ടിയുടെ 138 വർഷത്തെ ചരിത്രം കണക്കിലെടുത്ത് 138 രൂപയുടെ ഗുണിതങ്ങളായാണ് സംഭാവന സ്വീകരിക്കുക. ഓൺലൈനായും ഓഫ്‍ലൈനായും ഫണ്ട് ശേഖരണം നടത്തും.

പാർട്ടി സ്ഥാപകദിനമായ ഡിസംബർ 28 വരെ ഓൺലൈനായും അതിന് ശേഷം പ്രവർത്തകർ വീടുകളിൽ കയറിയും ഫണ്ട് ശേഖരിക്കും. എന്നാൽ, കോൺഗ്രസിൻറെ ഫണ്ട് സമാഹരണത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. 60 വർഷമായി കൊള്ളയടിച്ചവർ രാജ്യത്തു നിന്ന് സംഭാവനകൾ തേടുകയാണെന്നാണ് ബിജെപി ആക്ഷേപം. രാജ്യസഭാ എം പി ധീരജ് സാഹുവിൽ നിന്ന് 400 കോടി പിടിച്ചെടുത്തതിൻറെ നാണക്കേട് മറയ്ക്കാനാണ് പരിപാടിയെന്നും ബിജെപി ആക്ഷേപിച്ചു.

എന്നാൽ, നൂറുവർഷങ്ങൾക്കുമുമ്പ് 1920-21ൽ മഹാത്മാ ഗാന്ധി ആരംഭിച്ച ചരിത്രപ്രസിദ്ധമായ ‘തിലക് സ്വരാജ് ഫണ്ടിൽ’ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ സംരംഭമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. അതേസമയം, അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു രാഷ്ട്രീയ നീക്കമെന്ന നിലയിൽ പാർട്ടിയുടെ സ്ഥാപക ദിനത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘ് ആസ്ഥാനമായ നാഗ്പൂരിൽ ഒരു മെഗാ പൊതു റാലി നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. എല്ലാ മുതിർന്ന നേതാക്കളും റാലിയിൽ പങ്കെടുക്കും.

10 ലക്ഷം പേരെങങ്കിലും റാലിയിൽ പങ്കെടുക്കുമെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. ഓൺലൈൻ ക്രൗഡ് ഫണ്ടിംഗിനായി പാർട്ടി രണ്ട് ചാനലുകൾ സൃഷ്ടിച്ചിട്ടുണ്ട്. വാർത്താ സമ്മേളനങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ബോധവൽക്കരണം നടത്താൻ എല്ലാ സംസ്ഥാന യൂണിറ്റുകളോടും ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രവർത്തകർക്കും വോളന്റിയർമാർക്കും 138 രൂപയും അതിൽ കൂടുതലും സംഭാവനയായി എല്ലാ ബൂത്തിലും കുറഞ്ഞത് പത്ത് വീടുകളിൽ എത്താനുമാണ് ലക്ഷ്യമിടുന്നത്.
അവസാനം ഇ ശേഖരിക്കുന്ന പണമെല്ലാം ആരുടെ പോക്കറ്റിലേക്ക് പോകുമെന്ന് കണ്ടറിയണം

Related Articles

Latest Articles