Sunday, May 19, 2024
spot_img

ഐ എസ് മൊഡ്യൂൾ കേസ്: നാല് സംസ്ഥാനങ്ങളിൽ എൻ ഐ എ റെയ്‌ഡ്‌; ആയുധങ്ങളും രേഖകളും പിടിച്ചെടുത്തു; 5 പേർ പിടിയിൽ

ഐ എസ് ഐ എസ് നെറ്റ്‌വർക്ക് കേസുമായി ബന്ധപ്പെട്ട് , ഇന്ന് നാല് സംസ്ഥാനങ്ങളിലായി 19 സ്ഥലങ്ങളിൽ ഐ എൻ എ യുടെ റെയ്ഡ് നടത്തി , കർണാടകയിലെ 11 സ്ഥങ്ങളിലും ജാർഖണ്ഡിൽ നാലിടത്തും മഹാരാഷ്ട്രയിൽ മൂന്നിടത്തും ഡൽഹിയിൽ ഒരിടത്തും റെയിഡ് നടന്നത് , കഴിഞ്ഞയാഴ്ച, കേന്ദ്ര ഭീകരവിരുദ്ധ ഏജൻസി മഹാരാഷ്ട്രയിലെ 40 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു . അറസ്റ്റിലായ പ്രതികളിലൊരാൾ ഐ എസ് ഐ എസ് മൊഡ്യൂളിന്റെ നേതാവുമായിരുന്നു , റെയ്ഡിൽ എൻഐഎ കണക്കിൽപ്പെടാത്ത പണം, ആയുധങ്ങൾ, , രേഖകൾ, വിവിധ ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. പ്രതികൾ രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു

Related Articles

Latest Articles